കട്ടപ്പന ഓസാനം സ്‌കൂള്‍ ഇടുക്കിയില്‍ ഒന്നാമത്
കട്ടപ്പന ഓസാനം സ്‌കൂള്‍ ഇടുക്കിയില്‍ ഒന്നാമത്

ഇടുക്കി: എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടി കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജില്ലയില്‍ ഒന്നാമതെത്തി. പരീക്ഷയെഴുതിയ 164 വിദ്യാര്‍ഥികളില്‍ 61 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 15 വിദ്യാര്‍ഥികള്‍ 9 വിഷയങ്ങള്‍ക്ക് എ പ്ലസ് കരസ്ഥമാക്കി.
കഴിഞ്ഞവര്‍ഷവും ഓസാനം സ്‌കൂളിനായിരുന്നു ഒന്നാം സ്ഥാനം. വിദ്യാര്‍ഥികളെയും അധ്യാപകരെയും മാനേജര്‍ ഫാ. ജോസ് മാത്യു പറപ്പള്ളില്‍, പ്രിന്‍സിപ്പല്‍ ഫാ. മനു മാത്യു, പി ടി എ പ്രസിഡന്റ് സജി നല്ലുവീട്ടില്‍ എന്നിവര്‍ അഭിനന്ദിച്ചു.
What's Your Reaction?






