ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ അറിവ് പകരാം ആശ്രയമാകാം പദ്ധതി
ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ അറിവ് പകരാം ആശ്രയമാകാം പദ്ധതി

ഇടുക്കി: ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന ജില്ലയിലെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന അറിവ് പകരാം ആശ്രയമാകാം പദ്ധതി തിങ്കളാഴ്ച തുടങ്ങും. ഉച്ചകഴിഞ്ഞ് രണ്ടിന് കട്ടപ്പന ഗവ. ട്രൈബല്‍ എച്ച്എസ്എസില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. കൂട്ടായ്മ പ്രസിഡന്റ് സിജോ എവറസ്റ്റ് അധ്യക്ഷനാകും. രക്ഷാധികാരികളായ ഷാജി നെല്ലിപ്പറമ്പില്‍, കെ വി വിശ്വനാഥന്‍, ചാരിറ്റി വിഭാഗം ചെയര്‍മാന്‍ ടോമി ആനിക്കാമുണ്ട, കണ്‍വീനര്‍ ജാക്‌സണ്‍ സ്‌കറിയ തുടങ്ങിയവര്‍ സംസാരിക്കും. ഒമ്പത് വര്‍ഷമായി ജില്ലയിലെ 25ലേറെ സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കിവരുന്നു. വിവിധ സ്‌കൂളുകളില്‍ അധ്യാപകര്‍ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ ഉള്‍പ്പെടെ വിതരണം ചെയ്യും. മില്‍മയുടെ സഹകരണത്തോടെ മധുരപലഹാരങ്ങളും നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ സിജോ എവറസ്റ്റ്, ഷാജി നെല്ലിപ്പറമ്പില്‍, കെ വി വിശ്വനാഥന്‍, സൈജോ ഫിലിപ്പ്, ബിജോയി സ്വരലയ, പോള്‍ മാത്യു, ജിന്‍സ്‌മോന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






