സര്‍ക്കാര്‍ കുടുംബത്തിലെ അവസാന അംഗം അജിന ജോണ്‍ വിരമിച്ചു
സര്‍ക്കാര്‍ കുടുംബത്തിലെ അവസാന അംഗം അജിന ജോണ്‍ വിരമിച്ചു

ഇടുക്കി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഗ്രാമമെന്നറിയപ്പെടുന്ന കോമ്പയാറില്‍ എല്ലാവരും സര്‍ക്കാരുദ്യോഗസ്ഥരായ 10 അംഗ കുടുംബത്തിലെ അവസാന അംഗവും സര്‍വ്വീസില്‍ നിന്ന് വിരമിച്ചു.മുപ്പത്തിയേഴ് വര്‍ഷം വിവിധ തസ്തികകളില്‍ ജോലി ചെയ്ത ശേഷം ഇടുക്കി മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍ തസ്തികയില്‍ നിന്നാണ് അജിന ജോണിന്റെ വിരമിക്കല്‍. 1987 ല്‍ പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യനായാണ് ജോലിയില്‍ പ്രവേശിച്ചത്. നെടുങ്കണ്ടം പോത്തന്‍പറമ്പില്‍ റിട്ട. ഹെഡ്മാസ്റ്റര്‍ ടോം ലൂക്കോസാണ് ഭര്‍ത്താവ്. മക്കള്‍ പ്രശാന്ത്, ഐശ്വര്യ, ചിപ്പി. നെടുങ്കണ്ടത്തെ വീട്ടില്‍ ഒരുക്കിയ സ്നേഹവിരുന്നില്‍ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സാമൂഹ്യ സംഘടന പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
.
What's Your Reaction?






