ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി ഉപ്പുതറ ടൗണ്‍
ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി ഉപ്പുതറ ടൗണ്‍

ഇടുക്കി: ഉപ്പുതറ ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോള്‍ യാത്രക്കാരും നാട്ടുാകാരും വലയുന്നു. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ മൂലം ടൗണിലെ റോഡ് നവീകരണം നടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. 2.3 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും തുടര്‍ നടപടിയായില്ല. വാഗമണ്‍ -പരപ്പ് റോഡ് നിര്‍മാണത്തില്‍ ടൗണിലെ റോഡ് വികസനം ഉള്‍പ്പെടാതെ പോയതാണ് പ്രതിസന്ധിക്ക് കാരണം. 5.5 മീറ്റര്‍ വീതിയില്‍ ടാറിങ്ങും രുവശങ്ങളിലേക്കുള്ള ഐറിഷ് ഓട, ഒരു മീറ്റര്‍ വീതിയില്‍ നടപ്പാത, വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ വിപുലമായ രീതിയിലുള്ള പദ്ധതിയാണ് തയാറാക്കിയിരുന്നത്. എന്നാല്‍ ഇവ നടപ്പാക്കാതെ വന്നതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. അശ്രദ്ധമായി വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതും ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ഇഷ്ടമുള്ളടത്ത് നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ സഹചര്യത്തില്‍ സ്‌കൂള്‍ ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഏറെനേരം ഗതാഗത കുരുക്കില്‍ കിടക്കേണ്ട അവസ്ഥയാണെന്നും ആരോപണമുണ്ട.് ഇതുകൂടാതെ ബാങ്കുകള്‍ക്ക് മുമ്പിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുമ്പിലും ടൗണില്‍ പാര്‍ക്കിങ് അനുവദിക്കാത്ത സ്ഥലങ്ങളും ആളുകള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. അടിയന്തരമായി വിഷയത്തില്‍ അധികൃതര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
What's Your Reaction?






