എച്ച്‌സിഎന്‍ ഇംപാക്ട്: കട്ടപ്പന ടൗണ്‍ കുടിവെള്ള പദ്ധതിയിലെ വിതരണ പൈപ്പിന്റെ തകരാര്‍ പരിഹരിച്ചു
എച്ച്‌സിഎന്‍ ഇംപാക്ട്: കട്ടപ്പന ടൗണ്‍ കുടിവെള്ള പദ്ധതിയിലെ വിതരണ പൈപ്പിന്റെ തകരാര്‍ പരിഹരിച്ചു

കട്ടപ്പന ടൗണ്‍ കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പിന്റെ തകരാര്‍ പരിഹരിച്ചു. എച്ച്‌സിഎന്‍ വാര്‍ത്തയെ തുടര്‍ന്നാണ് അടിയന്തര ഇടപെടല്‍. കട്ടപ്പന വനിതാ പൊലീസ് ഹെല്‍പ്പ്‌ലൈന്‍ ഓഫീസിനുസമീപം അമര്‍ജവാന്‍ റോഡരികില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിരുന്നു. നിലവാരമില്ലാത്ത വിതരണ പൈപ്പുകളാണ് പദ്ധതിക്കായി ഉപയോഗിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഒരുവര്‍ഷം മുമ്പ് ഗാന്ധി സ്‌ക്വയറില്‍ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിച്ച് റോഡ് തകര്‍ന്നിരുന്നു. കട്ടപ്പന ഡിവൈഎസ്പി ഓഫീസിന്റെസമീപവും പൈപ്പ് തകരാറിലായിരുന്നു.
What's Your Reaction?






