കോവില്‍മലയില്‍ വീണ്ടും കാട്ടാന ശല്യം
കോവില്‍മലയില്‍ വീണ്ടും കാട്ടാന ശല്യം

ഇടുക്കി: കാഞ്ചിയാര്‍ കോവില്‍മലയില്‍ വീണ്ടും കാട്ടാന ശല്യം. ഇന്ന് പുലര്‍ച്ചെ ജനവാസ മേഖലയില്‍ എത്തിയ ആന കൃഷികള്‍ നശിപ്പിച്ചു. പത്ത് ദിവസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ആന കൃഷികള്‍ നശിപ്പിക്കുന്നത്. പ്ലാംന്തോട്ടത്തില്‍ വിജയമ്മ ഭാസ്‌കരന്‍, കിഴക്കനാത്ത് ബിനോയ്, സഹോദരന്‍ ബിന്‍സ് മണ്ണാത്തിപ്പാറയില്‍ അപ്പു എന്നിവരുടെ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്. അപ്പു എന്നയാളുടെ പുരയിടത്തിലെ തെങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ടാണ് ആളുകള്‍ ആന വന്നത് അറിഞ്ഞത്. തുടര്‍ന്ന് ബഹളമുണ്ടാക്കി ആനയെ തുരത്തുകയായിരുന്നു.
വനത്തിലേക്ക് ആന കയറി പോയെങ്കിലും വീണ്ടും തിരികെ വരുമോയെന്ന ഭയത്തിലാണ് മരുതുംചുവട്ടിലെ ജനങ്ങള്‍.
What's Your Reaction?






