വാഴവര ഗവ. ഹൈസ്‌കൂളില്‍ സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് 19ന്
വാഴവര ഗവ. ഹൈസ്‌കൂളില്‍ സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് 19ന്

ഇടുക്കി: വാഴവര സമൃദ്ധി എസ്എച്ച്ജിയും വാഴവര ഗവ. ഹൈസ്‌കൂളും മര്‍ച്ചന്റ്സ് അസോസിയേഷനുംചേര്‍ന്ന് കോട്ടയം കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ 19ന് രാവിലെ 8.30ന് വാഴവര ഗവ. ഹൈസ്‌കൂളില്‍ സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തും. നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്യും. കാര്‍ഡിയോളജി, പീഡിയാട്രിക്, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്, ജനറല്‍ മെഡിസിന്‍, ഡെര്‍മറ്റോളജി വിഭാഗങ്ങളില്‍ സേവനം ലഭ്യമാണ്. രക്ത, രക്തസമ്മര്‍ദ പരിശോധനകളും മരുന്നും സൗജന്യം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്കാണ് അവസരം. വാര്‍ത്താസമ്മേളനത്തില്‍ ബെന്നി കുര്യന്‍, പ്രദീപ് ശ്രീധരന്‍, പി സി സുമേഷ്, ഷാജി അഗസ്റ്റിന്‍, ബെന്റോ പി ജോസഫ്, എ ബി ബിനോയി, ജോസ് പുരയിടം, എം പി സജീവ് എന്നിവര്‍ പങ്കെടുത്തു. ഫോണ്‍: 9447236841, 9447382322, 9495042042, 9020440030, 9526162651.
What's Your Reaction?






