കമ്പിളികണ്ടത്ത് വീട് ജപ്തി ചെയ്യാനെത്തിയ കേരള ബാങ്ക് ജീവനക്കാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു
കമ്പിളികണ്ടത്ത് വീട് ജപ്തി ചെയ്യാനെത്തിയ കേരള ബാങ്ക് ജീവനക്കാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു

ഇടുക്കി: കമ്പിളികണ്ടത്ത് വീടും പുരയിടവും ജപ്തി ചെയ്യാനെത്തിയ കേരളാ ബാങ്ക് ജീവനക്കാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. കമ്പിളികണ്ടം മൂലേപ്പറമ്പില്‍ ഷാജിയുടെ വീടും പുരയിടവുമാണ് കോടതിയുടെ അനുമതിയോടെ ജപ്തി ചെയ്യാന്‍ ബാങ്ക് ഉദ്യോഗസ്ഥരെത്തിയത്. അഞ്ചുവര്‍ഷം മുമ്പാണ് കേരള ബാങ്ക് കമ്പളികണ്ടം ശാഖയില്‍നിന്ന് ഷാജി ലോണ്‍ എടുക്കുന്നത്. അതിനുശേഷം പല സമയങ്ങളിലായി 3 ലക്ഷം രൂപ തിരിച്ചടക്കുകയും ചെയ്തിരുന്നു. പിന്നീട് കാലാവസ്ഥാ വ്യതിയാനത്താല്‍ കൃഷികള്‍ക്ക് നാശമുണ്ടായതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 45 ലക്ഷം രൂപ ബാങ്കില്‍ അടച്ച് ലോണ്‍ ക്ലോസ് ചെയ്യണമെന്ന് ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് ഇത്രയും തുക ഉടന്‍ കണ്ടെത്താനാകില്ലെന്നും പലിശ ഇളവ് ചെയ്യുകയോ തവണകളായി അടയ്ക്കാനുള്ള സൗകര്യം തരുകയോ ചെയ്യണമെന്ന് ഷാജി ആവശ്യപ്പെട്ടിട്ടും ബാങ്ക് അധികൃതര്‍ ഇതിന് സമ്മതിക്കാതെ കോടതി നടപടികളിലേക്ക് കടക്കുകയായിരുന്നു. കോണ്‍ഗ്രസ് കൊന്നത്തടി മണ്ഡലം പ്രസിഡന്റ് ലിനീഷ് അഗസ്റ്റിന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മഹേഷ് മോഹനന്‍, നിയോജക മണ്ഡലം സെക്രട്ടറിമാരായ ജിതിന്‍ സി കെ, ലിജോ മാത്യു, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായ അരുണ്‍ ടി ജോസഫ് എന്നിവരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ജപ്തി നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവച്ച് ബാങ്ക് ഉദ്യോഗസ്ഥര്‍ തിരികെ പോയി.
What's Your Reaction?






