കൊമ്പൊടിഞ്ഞാലില്‍ 4 പേര്‍ വെന്തുമരിച്ച സംഭവം: അന്വേഷണം വേണമെന്ന് നാട്ടുകാര്‍

കൊമ്പൊടിഞ്ഞാലില്‍ 4 പേര്‍ വെന്തുമരിച്ച സംഭവം: അന്വേഷണം വേണമെന്ന് നാട്ടുകാര്‍

May 20, 2025 - 13:38
 0
കൊമ്പൊടിഞ്ഞാലില്‍ 4 പേര്‍ വെന്തുമരിച്ച സംഭവം: അന്വേഷണം വേണമെന്ന് നാട്ടുകാര്‍
This is the title of the web page

ഇടുക്കി: കൊന്നത്തടി പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാലില്‍ ഒരുകുടുംബത്തിലെ 4 പേര്‍ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം അന്വേഷണം നടത്തണമെന്ന് പൊതുപ്രവര്‍ത്തകരും നാട്ടുകാര്‍. കഴിഞ്ഞ 10നാണ് തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട് പൂര്‍ണമായി കത്തിനശിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ഇക്കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. തീപിടിത്തത്തിന്റെ വ്യക്തമായ കാരണവും അറിവിയ്യ. പൊലീസ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയും മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിലെ ദുരൂഹത ഒഴിവാക്കാന്‍ പൊലീസ് പഴുതടച്ച അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow