ഓണത്തിന് പൂക്കളമിടാന്‍ വാഴത്തോപ്പില്‍ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു
ഓണത്തിന് പൂക്കളമിടാന്‍ വാഴത്തോപ്പില്‍ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു
ഇടുക്കി: ഓണം വിപണി ലക്ഷ്യമാക്കി വാഴത്തോപ്പില്‍ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക ഉല്‍പാദനം വര്‍ധിപ്പിക്കുകയും പൂക്കളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയുമാണ് ഹരിതാരവം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തണല്‍ കര്‍ഷക സംഘത്തിന് ഹരിതാരവം പദ്ധതിയിലൂടെ ഇടുക്കി ബ്ലോക്ക് പഞ്ചായത്താണ് ചെണ്ടുമല്ലി തൈകള്‍ വിതരണം ചെയ്തത്. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് കേരളത്തിലെ പൂക്കളുടെ പ്രധാന വിതരണക്കാര്‍. പ്രത്യേകിച്ച് ഓണം, വിഷു, ക്ഷേത്രോത്സവങ്ങള്‍ തുടങ്ങിയ അവസരങ്ങളില്‍ പൂക്കളുടെ ആവശ്യകത കുത്തനെ ഉയരുമ്പോള്‍ കേരളം പൂര്‍ണമായും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇടുക്കി പോലുള്ള മലയോര മേഖലകളില്‍ ചെണ്ടുമല്ലി ഉള്‍പ്പെടെയുള്ള വാണിജ്യ പൂക്കൃഷിക്ക് വലിയ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷി ഓഫീസര്‍ ശ്രുതി കെ, കൃഷി അസിസ്റ്റന്റ് ജോഷി സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തണല്‍ കര്‍ഷകസംഘം പ്രസിഡന്റ് ബാബു ചേറ്റാനി അധ്യക്ഷനായി. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ബിജു നിള, പഞ്ചായത്തംഗങ്ങളായ ഷോബി ജയ്‌സണ്‍, ജോസഫ് പി പി, കൃഷി ഓഫീസര്‍ ശ്രുതി കെ, കൃഷി അസിസ്റ്റന്റ് ജോഷി സെബാസ്റ്റ്യന്‍, സംഘം സെക്രട്ടറി ലാലു കുന്നംകോട്ട് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?