കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ വിള്ളല്‍: പഴയമൂന്നാറില്‍ ഗതാഗത നിയന്ത്രണം മൂന്ന് ദിവസം കൂടി തുടരും  

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ വിള്ളല്‍: പഴയമൂന്നാറില്‍ ഗതാഗത നിയന്ത്രണം മൂന്ന് ദിവസം കൂടി തുടരും  

Jul 8, 2026 - 16:56
 0
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ വിള്ളല്‍: പഴയമൂന്നാറില്‍ ഗതാഗത നിയന്ത്രണം മൂന്ന് ദിവസം കൂടി തുടരും  
This is the title of the web page

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ പഴയമൂന്നാര്‍ സിഎസ്‌ഐ പള്ളിക്കുസമീപം വിള്ളല്‍ രൂപപ്പെട്ട് അപകടഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗത നിയന്ത്രണം മൂന്ന് ദിവസം കൂടി തുടരും. തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ദശീയപാത അതോറിറ്റിയുടെ നേതൃത്വത്തില്‍ മണ്ണ് നീക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ബുധനാഴ്ച രാവിലെയോടെയാണ് മണ്ണും പാറക്കല്ലുകളും നീക്കം ചെയ്യുന്നതിനായി യന്ത്രങ്ങള്‍ എത്തിച്ചത്. ദേശീയപാതയ്ക്ക് മുകളിലായി രൂപപ്പെട്ട വലിയ വിള്ളല്‍ കൂടുതല്‍ അപകടസാധ്യത സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ മുന്‍കരുതലായി ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചത്. മണ്ണും പാറക്കല്ലുകളും പൂര്‍ണമായും നീക്കി പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കിയ ശേഷമായിരിക്കും ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുക. കാലാവസ്ഥ അനുകൂലമായാല്‍ വെള്ളിയാഴ്ചയോടെ ദേശീയപാത വീണ്ടും ഗതാഗതത്തിനായി തുറന്ന് നല്‍കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം, വിള്ളല്‍ രൂപപ്പെട്ട പ്രദേശത്തിന് സമീപം താമസിക്കുന്ന വൈദികന്റെ വീടും അപകടഭീഷണിയിലാണ്. ഇതിനെ തുടര്‍ന്ന് വൈദികന്റെ കുടുംബത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അപകടസാധ്യത പൂര്‍ണമായും ഒഴിവാക്കിയശേഷം മാത്രമെ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളു എന്ന്് അധികൃതര്‍ വ്യക്തമാക്കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow