സേനാപതി ഇല്ലിപ്പാലം പുനര്‍നിര്‍മിക്കാന്‍ ബജറ്റില്‍ തുക അനുവദിച്ചു: ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് അഡ്വ. സേനാപതി വേണു 

സേനാപതി ഇല്ലിപ്പാലം പുനര്‍നിര്‍മിക്കാന്‍ ബജറ്റില്‍ തുക അനുവദിച്ചു: ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് അഡ്വ. സേനാപതി വേണു 

Jul 9, 2026 - 17:49
 0
സേനാപതി ഇല്ലിപ്പാലം പുനര്‍നിര്‍മിക്കാന്‍ ബജറ്റില്‍ തുക അനുവദിച്ചു: ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് അഡ്വ. സേനാപതി വേണു 
This is the title of the web page

ഇടുക്കി: രാജകുമാരി, സേനാപതി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇല്ലിപ്പാലം പുനര്‍നിര്‍മിക്കാന്‍ ബജറ്റില്‍ തുക അനുവദിച്ചതായി അഡ്വ. സേനാപതി വേണു എംഎല്‍എ. ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് എംഎല്‍എ പറഞ്ഞു. കുടിയേറ്റ കാലത്ത് രാജകുമാരി, സേനാപതി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് പന്നിയാര്‍ പുഴക്ക് കുറുകെ നിര്‍മിച്ചതാണ് ഇല്ലിപ്പാലം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പാലം ഇന്ന് അതീവ അപകടാവസ്ഥയിലാണ്. ഇരുപഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് ഉടുമ്പന്‍ചോല താലൂക്ക് ആസ്ഥാനത്തേക്ക് എത്തിച്ചേരാനുള്ള എളുപ്പമാര്‍ഗമാണ് മുരിക്കുംതൊട്ടി- വട്ടപ്പാറ-മേലെചെമ്മണ്ണാര്‍ -ഉടുമ്പന്‍ചോല റോഡ്. ഈ പാതയിലെ പ്രധാന പാലം കൂടിയാണിത്. 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 10 കോടി രൂപ വകയിരുത്തി പൊതുമരാമത്ത് വകുപ്പ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതോടെ വലിയ ഭാരവാഹനങ്ങളുടെ കടന്നുവരവും വര്‍ധിച്ചു. എന്നാല്‍ റോഡ് വികസിച്ചപ്പോഴും ഈ പഴയ പാലം മാത്രം പുനര്‍നിര്‍മിക്കാന്‍ അധികൃതര്‍ തയാറായിരുന്നില്ല. 2022-ല്‍ പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തി 2.37 കോടിയുടെ പദ്ധതി സമര്‍പ്പിച്ചെങ്കിലും ഫണ്ട് അനുവദിക്കുന്നത് നീണ്ടുപോയി. എന്നാല്‍ നാട്ടുകാരുടെ നിരന്തരമായ ആവശ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ ശാശ്വത പരിഹാരമാകുകയാണ്. ഒപ്പം കുളപ്പാരച്ചാലില്‍നിന്ന് പാലത്തിലേയ്ക്ക് വരുന്ന അപ്രോച്ച് റോഡും ഇതിനോടൊപ്പം പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ബജറ്റില്‍ തുക അനുവദിച്ചതോടെ വരും ദിവസങ്ങളില്‍ തന്നെ പാലത്തിന്റെ ടെന്‍ഡര്‍ നടപടികളിലേയ്ക്ക് പൊതുമരാമത്ത് വകുപ്പ് കടക്കും. പുതിയ പാലവും ഒപ്പം കുളപ്പാറചാലില്‍  നിന്നുള്ള അപ്രോച്ച് റോഡും യാഥാര്‍ഥ്യമാകുന്നതോടെ മലയോര മേഖലയിലെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള യാത്രാക്ലേശത്തിനാണ് പരിഹാരമാകുന്നത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow