അടിമാലി ഇരുന്നൂറേക്കറില്‍ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാന്‍ റോഡ് പൊളിച്ചതായി പരാതി
അടിമാലി ഇരുന്നൂറേക്കറില്‍ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാന്‍ റോഡ് പൊളിച്ചതായി പരാതി

ഇടുക്കി: അടിമാലി പഞ്ചായത്തിലുള്‍പ്പെടുന്ന മില്ലുംപടി ഐടിസി ജങ്ഷന്‍ റോഡ് കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കാന്‍ വെട്ടിപൊളിച്ചതായി പരാതി. വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന റോഡ് ഈയിടെയാണ് കോണ്‍ക്രീറ്റ് ചെയ്തത്. ഇതിന് ശേഷമാണ് പാതയോരം കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കാന്‍ വെട്ടിപൊളിച്ചത്. വിഷയത്തില്‍ പ്രതിഷേധം ശക്തമാണ്. മഴ പെയ്താല്‍ വെട്ടിപൊളിച്ച കോണ്‍ക്രീറ്റ് ഒഴുകി പോകുമെന്നും റോഡ് കൂടുതല്‍ തകരുമെന്നും വാദമുയരുന്നുണ്ട്. വെട്ടി പൊളിച്ച ഭാഗം പഴയപടിയാക്കണമെന്നാണ് ആവശ്യം.
What's Your Reaction?






