തങ്കമണിയിലെ വൃദ്ധന്റെ മരണം: വിരലടയാള വിദഗ്ധരും പൊലീസും പരിശോധന നടത്തി
തങ്കമണിയിലെ വൃദ്ധന്റെ മരണം: വിരലടയാള വിദഗ്ധരും പൊലീസും പരിശോധന നടത്തി

ഇടുക്കി: തങ്കമണിയില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിരലടയാള വിദഗ്ധരും പൊലീസും സ്ഥലത്ത് പരിശോധന നടത്തി. തങ്കമണി പുറക്കയം പുളിങ്കാലായില്‍ മാത്യുവിനെ ബുധനാഴ്ചയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാത്യുവിന്റെ ഭാര്യ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലായില്‍ അവര്‍ക്ക് ഒപ്പം നില്‍ക്കുന്ന തങ്കമണി സ്വദേശിയാണ് മാത്യു മരിച്ച വിവരം അയല്‍ക്കാരെ അറിയിച്ചത്. വിവരം അറിഞ്ഞ് തങ്കമണി പൊലീസ് സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷം മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തങ്കമണി സെന്റ് തോമസ് പള്ളി സെമിത്തേരില്‍ സംസ്‌കരിച്ചു. പോസ്റ്റുമോര്‍ട്ടത്തില്‍ മാത്യുവിന്റെ വാരിയെല്ലിന് ഒടിവും ശരീരത്തില്‍ ചതവുകളും കണ്ടെത്തി. തുടര്‍ന്ന് മാത്യുവിന്റെ മകന്‍ റെജിയുടെ മൊഴി രേഖപ്പെടുത്തി. ഇതിനെ തുടര്‍ന്നാണ് ഫോറന്‍സിക് സംഘവും പൊലീസും വീടിനുള്ളില്‍ പരിശോധന നടത്തിയത്. ഫോറന്‍സിക് റിപ്പോട്ടും, വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചാല്‍ മാത്രമേ മരണത്തിലെ ദുരുഹത വ്യക്ത്യമാകുവെന്ന് പൊലീസ് പറഞ്ഞു.
What's Your Reaction?






