സ്വാതന്ത്ര്യ സമര സന്ദേശയാത്ര മുരിക്കാശേരിയില്‍
സ്വാതന്ത്ര്യ സമര സന്ദേശയാത്ര മുരിക്കാശേരിയില്‍

ഇടുക്കി: സ്വാതന്ത്ര്യദിന സന്ദേശം ജനങ്ങളിലെത്തിക്കുന്ന സ്വാതന്ത്ര്യ സമര സന്ദേശയാത്ര(പ്രയാണം 2024)യ്ക്ക് മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വീകരണം നല്‍കി. മുരിക്കാശേരി എസ്‌ഐ കെ.ഡി. മണിയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തുടനീളം സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് അടിമാലി നളന്ദ സാംസ്‌കാരിക സംഘടനയും കോനാട്ട് പബ്ലിക്കേഷന്‍സും ചേര്‍ന്ന് 13വര്‍ഷമായി യാത്ര നടത്തിവരുന്നു.
പ്രിന്‍സിപ്പല്‍ ജോസഫ് മാത്യു അധ്യക്ഷനായി. യാത്രയുടെ ക്യാപ്റ്റന്‍ സി.എസ്. റെജികുമാര്‍ സെമിനാര്‍ നയിച്ചു. കോ- ഓര്‍ഡിനേറ്റര്‍ സത്യന്‍ കോനാട്ട്, അധ്യാപകരായ ഫാ. ടിനു പാറക്കടവില്‍, ജിജിമോള്‍, സിബി വലിയമറ്റം, ജോണിക്കുട്ടി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






