കേരള ബാങ്ക് വായ്പ അദാലത്ത്: തീര്‍പ്പാക്കിയത് 3 കോടിയുടെ വായ്പകള്‍
കേരള ബാങ്ക് വായ്പ അദാലത്ത്: തീര്‍പ്പാക്കിയത് 3 കോടിയുടെ വായ്പകള്‍

ഇടുക്കി: കേരള ബാങ്കില്‍ നിന്ന് വായ്പയെടുത്ത് കുടിശികയായവര്‍ക്കായി അദാലത്ത് നടത്തി. വണ്ടിപ്പെരിയാര്‍, കുമളി മെയിന്‍, കുമളി ഈവനിങ് ശാഖകളില്‍ നിന്ന് വായ്പയെടുത്ത 250ലേറെ പേര്‍ പങ്കെടുത്തു. പീരുമേട് താലൂക്ക് ഓഫീസിലെ റവന്യൂ റിക്കവറി വിഭാഗം ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കി. 6.5 കോടിയോളം രൂപയുടെ വായ്പ കുടിശിഖയാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ പരിഗണിച്ചത്. ഇതില്‍ 3 കോടി രൂപയുടെ വായ്പ ഇടപാടുകള്‍ തീര്‍പ്പാക്കി. കച്ചവടം, വനിതാസംരംഭം, വിദ്യാഭ്യാസം, സ്വയംസഹായ സംഘം, ജെഎല്‍ജി തുടങ്ങിയ വായ്പകളാണ് ഏറെയും.
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന അദാലത്തില്‍ പീരുമേട് താലൂക്ക് റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍ നിജുമോന്‍ പി.എസ് വിശദീകരിച്ചു.
സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരുടെ വായ്പകള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പലിശ ഇളവുകള്‍ നല്‍കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ അവസാനിപ്പിക്കാനാണ് അദാലത്തുകള്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരള ബാങ്ക് ഏരിയാ മാനേജര്‍മാരായ പി.എസ്. വിജയന്‍, ഷൈനി മോള്‍ മാത്യൂസ്, സെബാസ്റ്റ്യന്‍, ശാഖാ മാനേജര്‍മാരായ തോമസ് സി. അലക്‌സ്, പ്രദീപ്കുമാര്‍ കെ.എന്‍, ഫൈസല്‍ കെ.എ, വില്ലേജ് ഓഫീസര്‍മാരായ സജിലാല്‍, സുനില്‍കുമാര്‍ ബി, ഇന്ദിരാകുമാരി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






