കട്ടപ്പനയില്‍ ആഘോഷ പ്രകമ്പനം: സംയുക്ത ക്രിസ്മസ് ആഘോഷം 14ന്
കട്ടപ്പനയില്‍ ആഘോഷ പ്രകമ്പനം: സംയുക്ത ക്രിസ്മസ് ആഘോഷം 14ന്
ഇടുക്കി: കട്ടപ്പനയുടെ 27-ാമത് സംയുക്ത ക്രിസ്തുമസ് ആഘോഷം 14ന് വൈകിട്ട് 4.30ന് കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ പള്ളി പാരിഷ് ഹാളില്‍ നടക്കുമെന്ന് എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ചെയര്‍മാന്‍ റവ. വര്‍ഗീസ് ജേക്കബ് കോര്‍ എപ്പിസ്‌കോപ്പാ അറിയിച്ചു. യാക്കോബായ സഭ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മോര്‍ പീലക്‌സിനോസ് ഉദ്ഘാടനം ചെയ്ത് ക്രിസ്മസ് സന്ദേശം നല്‍കും. എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ്, വൈഎംസിഎ, വിവിധ ക്രൈസ്തവ സഭകള്‍, പ്രസ് ക്ലബ് കട്ടപ്പന, എച്ച്‌സിഎന്‍, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ടൗണ്‍, ലയണ്‍സ് ക്ലബ് ഓഫ് കട്ടന കാര്‍ഡമം വാലി, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന എലൈറ്റ്, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി, എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. റവ. വര്‍ഗീസ് ജേക്കബ് കോര്‍ എപ്പിസ്‌കോപ്പാ അധ്യക്ഷനാകും. കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് മംഗലത്ത്, ഇടുക്കി രൂപതാ വികാരി ജനറല്‍ റവ ഫാ.എബ്രഹാം പുറയാറ്റ് മുഖ്യപ്രഭാഷണം നടത്തും. എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് ജേക്കബ്, വെള്ളയാംകുടി ബഥേല്‍ മാര്‍ത്തോമ്മാ പള്ളി വികാരി ഫാ. ജിതിന്‍ വര്‍ഗീസ്, കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. സാജോ ജോഷ്യാ മാത്യു. കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ പള്ളി വികാരി ഫാ ബിനോയി ചാക്കോ കുന്നത്ത്, കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളി വികാരി റവ ഡോ. ബിനോയി പി ജേക്കബ്, കട്ടപ്പന ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. ഷിജു വട്ടംപുറത്ത്, സെന്റ് ജോണ്‍സ് ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു ചാക്കോ വാലുപറമ്പില്‍, കട്ടപ്പന എച്ച്‌സിഎന്‍ എം ഡി ജോര്‍ജി മാത്യു, കട്ടപ്പന വൈഎംസിഎ പ്രസിഡന്റ് കെ ജെ ജോസഫ്, കട്ടപ്പന പ്രസ് ക്ലബ് പ്രസിഡന്റ് വിപിന്‍ദാസ്, കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് ഡോ. വിനോദ് കുമാര്‍ ടി എ, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് ജെബിന്‍ ജോസ്, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ടൗണ്‍ പ്രസിഡന്റ് ടോണി പൂമറ്റം, ലയണ്‍സ് ക്ലബ് ഓഫ് എലൈറ്റ് പ്രസിഡന്റ് ജെയിംസ് മാത്യു, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന കാര്‍ഡമം വാലി സെക്രട്ടറി രാജീവ് ജോര്‍ജ്, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി പ്രസിഡന്റ് മനോജ് എന്‍, കട്ടപ്പന വൈഎംസിഎ സെക്രട്ടറി സല്‍ജു ജോസഫ് എന്നിവര്‍ സംസാരിക്കും. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, ഹോളിക്രോസ് പള്ളി നരിയമ്പാറ, സെന്റ് ജോണ്‍സ് ഫാര്‍മസി കോളേജ് കട്ടപ്പന, സെന്റ് ജോണ്‍സ് നേഴ്സിങ് കോളേജ് കട്ടപ്പന, വൈഎംസിഎ കട്ടപ്പന, യൂത്ത്വിങ് കട്ടപ്പന, സെന്റ് ജോര്‍ജ് ഫൊറോന പള്ളി കട്ടപ്പന, പവര്‍ ഇന്‍ ജീസസ് കട്ടപ്പന, സെന്റ് ജോര്‍ജ് യാക്കോബായ പള്ളി കട്ടപ്പന, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന, നസ്രത്ത് മാര്‍ത്തോമ്മാ പള്ളി ചേറ്റുകുഴി, ബഥേല്‍ മാര്‍ത്തോമാ പള്ളി വെള്ളയാംകുടി, സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളി കട്ടപ്പന, സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി കട്ടപ്പന, സെന്റ് പോള്‍സ് മലങ്കര കാത്തലിക് പള്ളി കട്ടപ്പന, സെന്റ് ജോര്‍ജ് ഫെറോന പള്ളി വെള്ളയാംകുടി, സെന്റ് പീറ്റേഴ്സ് സിഎസ്‌ഐ പള്ളി കാഞ്ചിയാര്‍, ഓക്സീലിയം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കട്ടപ്പന മാര്‍ത്തോമ പള്ളി മുളകരമേട് എന്നീ ടീമുകള്‍ മത്സരിക്കും. വാര്‍ത്താസമ്മേളനത്തില്‍ വര്‍ഗീസ് ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ, റവ. ഡോ. ബിനോയി പി ജേക്കബ്, ഫാ. ജെയിംസ് കുര്യന്‍, ജോര്‍ജ് ജേക്കബ്, കെ ജെ ജോസഫ്, ജോര്‍ജി മാത്യു, വിപിന്‍ദാസ്, പി എം ജോസഫ്, അജോ എബ്രഹാം ജോസഫ് ജോണി, ലാല്‍ പീറ്റര്‍ പി ജി, അജിത് സുകുമാരന്‍ രജിറ്റ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?