പുള്ളിക്കാനത്ത് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ട് നിരവധി പേര്‍ക്ക് പരിക്ക്
പുള്ളിക്കാനത്ത് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ട് നിരവധി പേര്‍ക്ക് പരിക്ക്
ഇടുക്കി: വാഗമണ്‍ പുള്ളിക്കാനം ഡിബി കോളേജിന് സമീപം കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 7ഓടെയാണ് അപകടം. കുമളിയില്‍നിന്ന് വാഗമണ്‍ പുള്ളിക്കാനം വഴി തൊടുപുഴയ്ക്ക് പോയ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. വിവരം തിരിച്ചറിഞ്ഞ ഡ്രൈവര്‍ ബസ് റോഡരികിലെ തിട്ടയിലേക്ക് ഇടിപ്പിച്ച് നിര്‍ത്തിയതിനാല്‍ വലിയ അപകടം ഒഴിവായി. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.
What's Your Reaction?