ഉടുമ്പന്‍ചോല തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്: 4 പേര്‍ സാധ്യതാ പട്ടികയില്‍
ഉടുമ്പന്‍ചോല തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്: 4 പേര്‍ സാധ്യതാ പട്ടികയില്‍
ഇടുക്കി: ഉടുമ്പന്‍ചോല തിരിച്ചുപിടിക്കുവാന്‍ ശക്തമായ പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്.
വിജയസാധ്യത കണക്കാക്കുവാന്‍ ഏജന്‍സി നടത്തിയ പഠന റിപ്പോര്‍ട്ട് എഐസിസിക്ക് സമര്‍പ്പിച്ചപ്പോള്‍ പ്രഥമ പരിഗണനയിലുള്ള പേരുകള്‍ അടിസ്ഥാനമാക്കിയാകും സ്ഥാനാര്‍ഥി നിര്‍ണയം. കെപിസിസി സെക്രട്ടറി എം എന്‍ ഗോപി, ബ്ലോക്ക് പഞ്ചായത്തംഗം മുകേഷ് മോഹന്‍, കെപിസിസി മീഡിയ വക്താവ് സേനാപതി വേണു, ബിജോ മാണി, കെഎസ് അരുണ്‍ തുടങ്ങിയ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ത്രികോണ മത്സരം നടന്ന 2016 നെ അപേക്ഷിച്ച് കഴിഞ്ഞതവണ വലിയ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇഎം ആഗസ്തി പരാജയപ്പെട്ടത്. രണ്ടുതവണയും എംഎം മണിയായിരുന്നു എതിരാളി. 2016ല്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒപ്പം ബിഡിജെഎസ് സ്ഥാനാര്‍ഥി വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഇതിനാല്‍ തന്നെ അന്ന് നേരിയ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന് വിജയിക്കാനായത്. എന്നാല്‍ കഴിഞ്ഞ തവണ സ്ഥിതി മാറി. എല്‍ഡിഎഫും യുഡിഎഫും നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ 38,305 വോട്ടുകള്‍ക്ക് എം എം മണി വിജയിച്ചു. എന്നാല്‍ ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്ന ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് ക്യാമ്പിനുള്ളത് .പ്രഥമ പരിഗണന നല്‍കുന്ന സ്ഥാനാര്‍ഥികളുടെ പേരുകളില്‍ കെപിസിസി സെക്രട്ടറി എം എന്‍ ഗോപിയാണ് മുമ്പില്‍. ഭൂവിഷയങ്ങളിലും വനം- വന്യജീവി ആക്രമണ വിഷയങ്ങളിലും എടുത്ത നിലപാടുകള്‍ ഗോപിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. സംഘടന ദുര്‍ബലപ്പെട്ട മേഖലകളില്‍ ഇദ്ദേഹത്തിന്റെ ഇടപെടലുകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മണ്ഡലത്തില്‍ യുവ പ്രതിനിധ്യം ഉറപ്പ് വരുത്തിയാല്‍ മുകേഷ് മോഹനാകും സ്ഥാനാര്‍ഥിയാവുക. ബ്ലോക്ക് പഞ്ചായത്ത് അംഗം എന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മണ്ഡലത്തില്‍ ഉടനീളം സ്വീകാര്യന്‍ ആണെന്നതും മുകേഷിന് മുന്‍ തൂക്കം നല്‍കുന്നു. 2016 ല്‍ എംഎം മണിയോട് പരാജയപ്പെട്ട സേനാപതി വേണുവിന്റെ പേരും പരിഗണനയിലുണ്ട്. കെപിസിസി മീഡിയ വക്താവ് എന്ന നിലയില്‍ മുന്‍വര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തപ്പെടുന്നത്. ബിജോ മാണി , കെ എസ് അരുണ്‍ എന്നിവര്‍ക്കും സാധ്യത കല്‍പ്പിക്കുന്നുണ്ട് . സ്ഥാനാര്‍ഥി ആരായാലും ഇത്തവണ ഉടുന്‍ചോല വലത് പാളയത്തില്‍ എത്തിക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം.
What's Your Reaction?