നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന പള്ളിയില്‍ തിരുനാള്‍ 9മുതല്‍ 

നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന പള്ളിയില്‍ തിരുനാള്‍ 9മുതല്‍ 

Jan 8, 2026 - 17:15
 0
നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന പള്ളിയില്‍ തിരുനാള്‍ 9മുതല്‍ 
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപിസ്‌കോപ്പല്‍ തീര്‍ഥാടന പള്ളിയില്‍ തിരുനാള്‍ 9 മുതല്‍ 19 വരെ നടക്കും. 9ന് വൈകിട്ട് 4.45 ന് കൊടിയേറ്റ്. 10 മുതല്‍ 16 വരെ തീയതികളില്‍ വൈകിട്ട് 5ന് നടക്കുന്ന വി. കുര്‍ബാന, വചന സന്ദേശം എന്നിവയ്ക്ക് ഫാ. ജോയല്‍ വള്ളിക്കാട്ട്, ഫാ. ഗോഡ്സണ്‍ കണ്ണംപ്ലാക്കല്‍, ഫാ. ജോസഫ് തച്ചുകുന്നേല്‍, ഫാ. ജേക്കബ് മങ്ങാടംപള്ളില്‍, ഫാ. ലിബിന്‍ മനയ്ക്കലേട്ട് എന്നിവരും നവവൈദികരും കാര്‍മികത്വം വഹിക്കും. 11ന് രാവിലെ 7.30, 10.00 എന്നീ സമയങ്ങളില്‍ വി. കുര്‍ബാന. വൈകിട്ട് 4.00 ന് വി. കുര്‍ബാന, വചന സന്ദേശം - ഫാ. ജേക്കബ് മാട്ടേല്‍. 17ന് രാവിലെ 7.00 ന് വി. കുര്‍ബാന. വൈകുന്നേരം 4.00 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന - ഫാ. ജോസഫ് കട്ടക്കയം, വചന സന്ദേശം - ഫാ. ജെയിംസ് വലിയവീട്ടില്‍. 6.00ന് ടൗണ്‍ പ്രദക്ഷിണം. 18ന് രാവിലെ 7.30 നും 10.00 നും 12.00 നും വി. കുര്‍ബാനകള്‍. വൈകിട്ട് 4.00ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം - ഫാ. ജെറിന്‍ കുഴിയന്‍പ്ലാവില്‍. 6.00ന് പ്രദക്ഷിണം. 8.00 ന് വി. കുര്‍ബാനയുടെ ആശീര്‍വാദം. 19 ന് രാവിലെ 5.15 ന് സെമിത്തേരി സന്ദര്‍ശനം വി. കുര്‍ബാന, 7.15 ന് വി. കുര്‍ബാന എന്നിവയാണ് പരിപാടികള്‍. തിരുനാളിന്റെ ഭാഗമായി 16 ന് വൈകിട്ട് 6.15ന് കലാസന്ധ്യയും, 18ന് വൈകുന്നേരം 8.00 ന് ഗൃഹപാഠം എന്ന സിനിമയുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ടെന്ന് വികാരി ഫാ. തോമസ് വട്ടമല, അസി. വികാരി ഫാ. ചാക്കോ ആയിലുമാലില്‍, കൈക്കാരന്‍മാരായ കെ.സി ജോസ് കളത്തില്‍, ലാലു തോമസ് നെല്ലിക്കാനത്തില്‍, തോമസ് തിട്ടയില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow