കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം
കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം
ഇടുക്കി: കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍.
മലയോര ഹൈവേയുടെ ഭാഗമായി പുളിയന്‍മല കമ്പനിപടിയില്‍ 15 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ അനുവദിച്ച 25 ലക്ഷം രൂപ വകമാറ്റിയതിനെതിരെയാണ് പ്രതിഷേധം. മലയോര ഹൈവേയുടെ മൂന്നാം റീച്ചായ ഇടുക്കിക്കവല മുതല്‍ പുളിയന്മല വരെയുള്ള റോഡ് നിര്‍മിക്കുന്നതിന് 48 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ പുളിയന്മല കമ്പനിപടിയില്‍ റോഡരികില്‍ താമസിക്കുന്ന 15 കുടുംബങ്ങളെ ഇവിടെനിന്ന് മാറ്റി പാര്‍പ്പിച്ചെങ്കില്‍ മാത്രമേ റോഡ് നിര്‍മാണം മുമ്പോട്ട് പോകുകയുള്ളു. ഇതിനായാണ് 25 ലക്ഷം രൂപ അനുവദിച്ചത്. ഹൈവേയുടെ ഭാഗമായ സ്‌കൂള്‍ക്കവല പാലത്തിന് സമീപത്തെ വീട് മാറ്റി നല്‍കാന്‍ നഗരസഭ തയാറാകാതിരുന്നതിനാല്‍ 3 കോടി രൂപയുടെ നഷ്ടടമാണ് ഉണ്ടായത്. പ്രളയത്തില്‍ തകര്‍ന്ന കല്ലുകുന്ന് -അസിപ്പടി റോഡിന്റെ മണ്ണ് പരിശോധന നടത്താതിരുന്നതിനാല്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും പ്രതിപക്ഷ നേതാവ് വി ആര്‍ സജി കുറ്റപ്പെടുത്തി.
What's Your Reaction?