കാഞ്ചിയാര്‍ പാലാക്കടയില്‍ കാട്ടുപന്നി ആക്രമണം: 150 ഏത്തവാഴ തൈകള്‍ നശിപ്പിച്ചു
കാഞ്ചിയാര്‍ പാലാക്കടയില്‍ കാട്ടുപന്നി ആക്രമണം: 150 ഏത്തവാഴ തൈകള്‍ നശിപ്പിച്ചു
ഇടുക്കി: കാഞ്ചിയാര്‍ ലബ്ബക്കട, പാലാക്കട മേഖലയിലെ കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ച് കാട്ടുപന്നി ആക്രമണം. വിലയില്ലായ്മയും രോഗബാധകളും കാലാവസ്ഥ വ്യതിയാനവും തിരിച്ചടിയാകുന്ന സാഹചര്യത്തിലാണ് കാട്ടുപന്നികളും വില്ലനാകുന്നത്. കഴിഞ്ഞദിവസം പാലാക്കട കാരക്കുന്നേല്‍ ടോമിച്ചന്റെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നികള്‍ 150ലേറെ ഏത്തക്ക വാഴതൈകള്‍ നശിപ്പിച്ചു. കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്താണ് ടോമിച്ചന്‍ കൃഷിയുമായി മുമ്പോട്ട് പോകുന്നത്. ഒന്നരയേക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. വാഴയോടൊപ്പം പാവലും കൃഷി ചെയ്തിട്ടുണ്ട്. കാട്ടുപന്നികള്‍ എത്തി വാഴ നശിപ്പിച്ചതിനൊപ്പം പാവലിനും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. ഏത്തവാഴ തൈകള്‍ പൂര്‍ണമായും നശിപ്പിച്ചാണ് കാട്ടുപന്നികള്‍ കൃഷിയിടത്തുനിന്ന് മടങ്ങിയത്. കാര്‍ഷികവൃത്തി ഉപജീവനമാര്‍ഗമാക്കി മുമ്പോട്ടുപോകുന്ന ആളായതിനാല്‍ ടോമിച്ചന് കൃഷ്ി ഉപേക്ഷിക്കാനും സാധിക്കില്ല. സര്‍ക്കാരില്‍നിന്ന് ഒരു ധനസഹായമെങ്കിലും ലഭിക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.
What's Your Reaction?