ലോക പ്രമേഹ ദിനം: വണ്ടിപ്പെരിയാറില്‍ സൗജന്യ പ്രമേഹരോഗ പരിശോധന നടത്തി
ലോക പ്രമേഹ ദിനം: വണ്ടിപ്പെരിയാറില്‍ സൗജന്യ പ്രമേഹരോഗ പരിശോധന നടത്തി
ഇടുക്കി: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി മേരി ക്യൂന്‍സ് മിഷന്‍ ആശുപത്രി വണ്ടിപ്പെരിയാറില്‍ സൗജന്യ പ്രമേഹരോഗ പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ
ഉദ്ഘാടനം ചെയ്തു. പഞ്ചാരവണ്ടി എന്ന പേരില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നാരംഭിച്ച യാത്ര കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഫ്‌ളാഗ് ഓഫ് ചെയ്തു. 3000 ത്തിലേറെ ആളുകളിലേക്ക് ഈ സന്ദേശം കൃത്യമായി എത്തിക്കുക. പരിശോധിച്ച ഫലം നല്‍കുക എന്നതാണ് പഞ്ചാരവണ്ടിയുടെ ലക്ഷ്യമെന്ന് പിആര്‍ഒ സോണി സെബാസ്റ്റ്യന്‍ പറഞ്ഞു. ടാക്‌സി തൊഴിലാളികള്‍, വിവിധ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങി 300ലേറെ പേര്‍ സേവനം പ്രയോജനപ്പെടുത്തി.
What's Your Reaction?

