കട്ടപ്പനയില്‍ റോഡിലെ കുഴിയില്‍വീണ് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്: അപകടത്തില്‍പ്പെട്ടത് കുന്തളംപാറ സ്വദേശി
കട്ടപ്പനയില്‍ റോഡിലെ കുഴിയില്‍വീണ് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്: അപകടത്തില്‍പ്പെട്ടത് കുന്തളംപാറ സ്വദേശി
ഇടുക്കി: കട്ടപ്പനയില്‍ ഇടുക്കിക്കവല- പള്ളിക്കവല ബൈപ്പാസ് റോഡിലെ കുഴിയില്‍വീണ് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. നഗരത്തിലെ ചുമട്ടുതൊഴിലാളി കുന്തളംപാറ സ്വദേശി സനോയി ജോസഫാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് അപകടം. ജോലിക്കുശേഷം വീട്ടിലേക്ക് പോകുംവഴി കുഴിയില്‍വീണ് സ്‌കൂട്ടര്‍ മറിയുകയായിരുന്നു. കൈകാലുകള്‍ക്ക് പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സതേടി. വാഹനത്തിനും കേടുപാട് സംഭവിച്ചു. ബൈപ്പാസ് റോഡില്‍ ടാറിങ് പൊട്ടിപ്പൊളിഞ്ഞ് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ യാത്രാക്ലേശം രൂക്ഷമാണ്. മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ടുകളും അപകടമുണ്ടാക്കുന്നു. പലതവണ നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും റോഡ് നന്നാക്കാന്‍ നടപടിയില്ല.
What's Your Reaction?

