പച്ചക്കറി മാലിന്യം തമിഴ്‌നാട്ടിലെ വനമേഖലയില്‍ തള്ളാന്‍ നീക്കം: കട്ടപ്പന സ്വദേശിയെ വനപാലകര്‍ പിടികൂടി: 25,000 രൂപ പിഴ ഈടാക്കി

പച്ചക്കറി മാലിന്യം തമിഴ്‌നാട്ടിലെ വനമേഖലയില്‍ തള്ളാന്‍ നീക്കം: കട്ടപ്പന സ്വദേശിയെ വനപാലകര്‍ പിടികൂടി: 25,000 രൂപ പിഴ ഈടാക്കി

Nov 15, 2025 - 12:33
 0
പച്ചക്കറി മാലിന്യം തമിഴ്‌നാട്ടിലെ വനമേഖലയില്‍ തള്ളാന്‍ നീക്കം: കട്ടപ്പന സ്വദേശിയെ വനപാലകര്‍ പിടികൂടി: 25,000 രൂപ പിഴ ഈടാക്കി
This is the title of the web page

ഇടുക്കി: കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാടിന്റെ അധീനതയിലുള്ള കമ്പംമെട്ട് വനമേഖലയില്‍ മാലിന്യം തള്ളാന്‍ ശ്രമിച്ചയാളെ തമിഴ്‌നാട് വനംവകുപ്പ് പിടികൂടി 25,000 രൂപ പിഴ ചുമത്തി. കട്ടപ്പന സ്വദേശി സണ്ണി ഫ്രാന്‍സിസിന്റെ പക്കല്‍നിന്നാണ് പിഴ ഈടാക്കിയത്. കട്ടപ്പനയില്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള കടയില്‍നിന്ന് പച്ചക്കറി മാലിന്യം ജീപ്പില്‍ കയറ്റി വനമേഖലയില്‍ തള്ളാന്‍ എത്തിച്ചതായിരുന്നു. കമ്പംമെട്ടിലെ വനംവകുപ്പ് ചെക്ക് പോസ്റ്റില്‍ ഫോറസ്റ്റര്‍ പരമേശ്വരനും സംഘവുമാണ് പരിശോധന നടത്തിയത്. കേരളത്തില്‍നിന്ന് വന്‍തോതില്‍ തമിഴ്‌നാട്ടിലെ വനമേഖലകളില്‍ മാലിന്യം തള്ളുന്നതായി വനപാലകര്‍ പറഞ്ഞു. സാമൂഹിക വിരുദ്ധരെ കണ്ടെത്താന്‍ വിവിധ സ്ഥലങ്ങളില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow