ഉടുമ്പന്‍ചോല പഞ്ചായത്തിലെ ഹരിത ചോല പദ്ധതിയില്‍ അഴിമതിയെന്ന് ആരോപണം
ഉടുമ്പന്‍ചോല പഞ്ചായത്തിലെ ഹരിത ചോല പദ്ധതിയില്‍ അഴിമതിയെന്ന് ആരോപണം

ഇടുക്കി: ഉടുമ്പന്‍ചോല പഞ്ചായത്തില്‍ ഹരിത ചോല എന്ന പേരില്‍ ആവിഷ്‌കരിച്ച സൗന്ദര്യ വല്‍കരണ പദ്ധതിയില്‍ അഴിമതിയെന്ന് ആരോപണം. 2019-20 കാലഘട്ടത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. പഞ്ചായത്തിലൂടെ കടന്നുപോകുന്ന കുമളി- മൂന്നാര്‍ റോഡിന് ഇരുവശത്തും അരളി ചെടികള്‍ നട്ട് പരിപാലിക്കുക, വിവിധ മേഖലകളില്‍ വേസ്റ്റ് ബിന്നുകള്‍, തുമ്പൂര്‍ മൂഴി മോഡല്‍ മാലിന്യ സംസ്‌കരണം തുടങ്ങിയ വിവിധ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ആകെ 20 ലക്ഷം രൂപയാണ് വകയിരുത്തിയത്. പതിനായിരത്തിലേറെ അരളി തൈകള്‍ വാങ്ങി റോഡിന് ഇരുവശവും നടുകയും ചെയ്തു. എന്നാല്‍ ഇവ കൃത്യമായി പരിപാലികാതെ നശിച്ചു. പദ്ധതിയില്‍ വന്‍ അഴിമതി നടന്നിട്ടും അന്വേഷണം നടക്കുന്നില്ലെന്നാണ് ആരോപണം. ചെടികള്‍ക്ക് വെള്ളം നനയ്ക്കുന്നതിനും ചകിരി ചോറിനുമൊക്കെയായി പണം വകയിരുത്തിയിരുന്നു. എന്നാല്‍ പണം നഷ്ടമായതല്ലാതെ സൗന്ദര്യവല്‍കരണ പദ്ധതി നടപ്പിലായില്ല
What's Your Reaction?






