എസ്എന്‍ഡിപി യോഗം കാമാക്ഷി ശാഖാ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു
എസ്എന്‍ഡിപി യോഗം കാമാക്ഷി ശാഖാ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു
ഇടുക്കി: എസ്എന്‍ഡിപി യോഗം കാമാക്ഷി ശാഖാ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു. കാമാക്ഷി ശാഖാ യോഗം പ്രസിഡന്റ് സോജു ശാന്തികള്‍ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം, യൂത്ത്മൂമെന്റ്, കുമാരി സംഘം, കുടുംബയോഗം എന്നി സംഘടനകളും കാമാക്ഷി ശാഖാ യോഗവും ചേര്‍ന്നാണ് ജയന്തി ആഘോഷം നടത്തിയത്. ചതയദിന മഹാഗുരു പൂജയും സമൂഹപ്രാര്‍ഥനയും നടത്തി. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ യോഗത്തില്‍ അനുമോദിച്ചു. ശാഖായോഗം സെക്രട്ടറി പ്രസാദ് കെ എസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുരേഷ് കെ, അനുപ് കുമാര്‍, ക്ഷേത്രം മേല്‍ശാന്തി പ്രതീഷ് ശാന്തികള്‍, ഷീനാ ജയാമോന്‍, അഭിജിത്ത് അശോകന്‍, ആര്യ എന്‍ എസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?