എസ്എന്‍ഡിപി യോഗം പീരുമേട് യൂണിയന്‍ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു
എസ്എന്‍ഡിപി യോഗം പീരുമേട് യൂണിയന്‍ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു

ഇടുക്കി: എസ്എന്‍ഡിപി യോഗം പീരുമേട് യൂണിയന്‍ വണ്ടിപ്പെരിയാറിലെ നാല് ശാഖകള്‍ ശ്രീനാരായണ ഗുരുജയന്തി ആഘോഷം നടത്തി. യൂണിയന്‍ പ്രസിഡന്റ് സി എ ഗോപി വൈദ്യര്‍ ചെമ്പന്‍കുളം ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍ ടൗണ്‍, കറുപ്പ് പാലം, വള്ളക്കടവ് എന്നീ ശാഖകള്‍ ചേര്‍ന്നാണ് ആഘോഷം നടത്തിയത്. എല്ലാ ശാഖ ഓഫീസുകളിലും പതാക ഉയര്‍ത്തലും പ്രാര്‍ത്ഥനയും കുടുംബ യോഗങ്ങളും അന്നദാനവും നടത്തി. വണ്ടിപ്പെരിയാര്‍ കക്കിക്കവലയില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര വണ്ടിപ്പെരിയാര്‍ ടൗണില്‍ സമാപിച്ചു. യൂണിയന്‍ സെക്രട്ടറി കെ പി ബിനു കീന്തനാനിക്കല്‍ അധ്യക്ഷനായി. വിഷ്ണു ആനന്ദ്, പി കെ രാജന്‍, കെ ഗോപി, പി വി സന്തോഷ,് രാജേഷ് ലാല്‍, അമ്പിളി സുകുമാരന്‍, സിന്ധു വിനോദ്, വി കെ രാജന്‍, കെ കലേഷ് കുമാര്‍, പി കെ ഗോപിനാഥന്‍, രാജന്‍ കൊഴുവന്‍, എന്നിവര്‍ സംസാരിച്ചു. വണ്ടിപ്പെരിയാര്‍ ശാഖയെ മികച്ച രീതിയില്‍ ഘോഷയാത്രയില്‍ പങ്കെടുത്ത അംഗങ്ങളായി തെരഞ്ഞെടുക്കുകയും സമ്മാനങ്ങളും വിതരണം ചെയ്തു.
What's Your Reaction?






