അയ്യപ്പന്‍കോവില്‍ പിഎച്ച്സി പുനര്‍നിര്‍മാണം: നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തടസമുണ്ടാക്കുന്നതായി പഞ്ചായത്ത് ഭരണസമിതി
അയ്യപ്പന്‍കോവില്‍ പിഎച്ച്സി പുനര്‍നിര്‍മാണം: നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തടസമുണ്ടാക്കുന്നതായി പഞ്ചായത്ത് ഭരണസമിതി
ഇടുക്കി: അയ്യപ്പന്‍കോവില്‍ പിഎച്ച്‌സിയുടെ പുനര്‍നിര്‍മാണത്തിന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എഇ തടസമുണ്ടാക്കുന്നതായി പഞ്ചായത്ത് അധികൃതര്‍. ആര്‍ക്കിടെക്ച്ചര്‍ നല്‍കിയ പ്ലാന്‍ എന്‍എച്ച്എംഎഇയും ഡിഎംഒയും അംഗീകരിക്കാത്തതാണ് തടസം. പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അഞ്ചു കോടി രൂപ അനുവദിച്ചിരുന്നു. പുതിയ കെട്ടിടത്തിന് ആര്‍ക്കിടെക്ചര്‍ നല്‍കിയ പ്ലാന്‍ പഞ്ചായത്ത് ഭരണസമിതി അംഗീകരിക്കുകയും നാഷണല്‍ ഹെല്‍ത്ത് മിഷന് നല്‍കുകയും ചെയ്തു. എന്നാല്‍ എന്‍എച്ച്എംഎഇ പ്ലാനില്‍ മാറ്റം വരുത്തി ആര്‍ക്കിടെക്കിന് നല്‍കി. ഭൂമിയുടെ ഘടനയനുസരിച്ച് ഡിഎംഒ നല്‍കിയ പ്ലാനില്‍ നിര്‍മാണം നടക്കില്ലെന്ന് കാണിച്ച് ആര്‍ക്കിടെക്ചര്‍ ഡിഎംഒയ്ക്ക് കത്ത് നല്‍കി. എന്നാല്‍ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് മുന്‍വശത്ത് പാര്‍ക്കിങ് ഏര്‍പ്പെടുത്തുന്നതാണ് തടസങ്ങള്‍ക്കു കാരണമെന്നും ഇവിടെ സംരക്ഷണഭിത്തി നിര്‍മിക്കുന്നതിന് എംഎല്‍എ ഫണ്ട് അനുവദിച്ചിട്ടുള്ളതും എന്നാല്‍ ഫണ്ട് അനുവദിച്ച് നാളുകള്‍ കഴിഞ്ഞിട്ടും നിര്‍മാണരംഭിക്കാത്തത് ചില ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണമാണെന്ന ആരോപണവും ഉയരുന്നു. ആശുപത്രി നിര്‍മാണത്തില്‍ തടസം നില്‍ക്കുന്ന വിഷയങ്ങള്‍ അടിയന്തരമായി കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
What's Your Reaction?