ബസിടിച്ച് ജീപ്പിന്റെ പാര്‍ക്കിങ് ലൈറ്റ് തകര്‍ന്നു: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദനം: 3 ജീപ്പ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
ബസിടിച്ച് ജീപ്പിന്റെ പാര്‍ക്കിങ് ലൈറ്റ് തകര്‍ന്നു: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദനം: 3 ജീപ്പ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
ഇടുക്കി: ജീപ്പിന്റെ പാര്‍ക്കിങ് ലൈറ്റില്‍ ബസ് തട്ടിയതിനെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ താക്കോല്‍ ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച 3 പേര്‍ അറസ്റ്റില്‍. ചിന്നക്കനാല്‍ സ്വദേശികളായ ചെല്ലദുരൈ, വേല്‍മുരുകന്‍, മുനിയാണ്ടി എന്നിവരെയാണ് ശാന്തന്‍പാറ പൊലീസ് പിടികൂടിയത്. മൂവരും ജീപ്പ് ഡ്രൈവര്‍മാരാണ്. കോതമംഗലം- സൂര്യനെല്ലി- എറണാകുളം റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ സലിമിനാണ് മര്‍ദനമേറ്റത്. ഇദ്ദേഹത്തെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസും മുടങ്ങി.
ചിന്നക്കനാലില്‍ ബസ് പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് സമീപത്തുണ്ടായിരുന്ന ജീപ്പിന്റെ പിന്നില്‍ തട്ടി പാര്‍ക്കിങ് ലൈറ്റിന് കേടുപാട് സംഭവിച്ചത്. ഇതേച്ചൊല്ലിയാണ് ജീപ്പ് ഡ്രൈവര്‍മാരും ഡ്രൈവറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. വാഹനത്തിന്റെ താക്കോല്‍ ഉപയോഗിച്ച് കുത്തുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായാണ് പരാതി. സലിമിന്റെ തലയ്ക്കും നടുവിനും പരിക്കുണ്ട്. ബസ് സര്‍വീസ് മുടങ്ങിയതോടെ യാത്രക്കാരും ദുരിതത്തിലായി. പ്രതികളെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി.
What's Your Reaction?