ബാങ്ക് തെരഞ്ഞെടുപ്പ് സംഘർഷം: കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസ്
ബാങ്ക് തെരഞ്ഞെടുപ്പ് സംഘർഷം: കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസ്

വാഗമൺ മലനാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന പതിനഞ്ച് പേർക്കെതിരെ വാഗമൺ പോലീസ് കേസ് എടുത്തു.
ഇന്നലെയാണ് തിരഞ്ഞെടുപ്പ് നടന്നത്,
ഇതിനിടെ ഉച്ചകഴിഞ്ഞാണ് സംഘർഷം ഉണ്ടായത്. സഘർഷത്തിൽ ഒരു പോലീസുകാരനും ഇരു വിഭാഗത്തിലുള്ള പ്രവർത്തകർക്കും നേതാക്കൾക്കും പരിക്കേറ്റിരുന്നു.
വാഗമൺ മലനാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ കണ്ടാൽ അറിയാവുന്ന പതിനഞ്ച് പേർക്ക് എതിരെ വാഗമൺ പോലീസ് കേസ് എടുത്തു.
ഇന്നലെ വോട്ടെടുപ്പ് നടക്കുന്ന വേളയിൽ സ്കൂൾ ഗെയ്റ്റിന് പുറത്ത് വലിയ രീതിയിലുള്ള സംഘർഷമാണ് ഉണ്ടായത്. കല്ലേറ് അടക്കം ഉണ്ടായതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാനാകാതെ വന്നു.
ഇതോടെ പോലീസ് ലാത്തി വീശി. കല്ലേറിൽ ഇടുക്കി എ ആർ ക്യാബിലെ പോലീസ് ഉദ്യാഗസ്ഥനായ അരുൺ പ്രസാദിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ നെറ്റിക്കാണ് പരിക്ക്.
പോലീസിന്റെ ഔദോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തി എന്ന വകുപ്പു പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
അക്രമണത്തിൽ ഇരുപക്ഷത്തും ഉള്ള ആളുകൾക്ക് പരിക്കേറ്റിരുന്നു ഇവർ ആശുപത്രികളിൽ ചികിസയിലാണ്. വാഗമൺ എസ് എച്ഒ ക്കാണ് അന്വേഷണ ചുമതല. ആക്രമണം നടത്തിയ സമയത്തെ വീഡിയോ ദൃശ്യങ്ങൾ അടക്കം പോലീസ് പകർത്തിയിട്ടുണ്ട്. കൂടാതെ സിസി ടി വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
ഇതിനെല്ലാം ശേഷമാകും ആക്രമണം നടത്തിയവരെ കസ്റ്റഡിയിൽ അടക്കം എടുക്കുന്ന നടപടികളിലേക്ക് നീങ്ങുക.
സംഘർഷത്തിൽ മാധ്യമപ്രവർത്തകന് നേരെ ഉണ്ടായ അക്രമത്തിൽ മാധ്യമ പ്രവർത്തക സംഘടനകൾ പ്രതിഷേധിച്ചു. അക്രമത്തിൽ വീഡിയോ പകർത്തിയ ഫോണിന് നാശവും ഉണ്ടായി.
What's Your Reaction?






