ചതുരംഗപാറയില്‍ എക്‌സൈസിന്റെ വ്യാജമദ്യ വേട്ട: 1000 ലിറ്റര്‍ കോടയും 60 ലിറ്റര്‍ വ്യാജമദ്യവും പിടികൂടി: ഒരാള്‍ അറസ്റ്റില്‍
ചതുരംഗപാറയില്‍ എക്‌സൈസിന്റെ വ്യാജമദ്യ വേട്ട: 1000 ലിറ്റര്‍ കോടയും 60 ലിറ്റര്‍ വ്യാജമദ്യവും പിടികൂടി: ഒരാള്‍ അറസ്റ്റില്‍

ഇടുക്കി: ചതുരംഗപാറയില്‍ 60 ലിറ്റര്‍ വ്യാജമദ്യവും 1000 ലിറ്റര്‍ കോടയും എക്‌സൈസ് സംഘം പിടിച്ചെടുത്തു. വ്യാജമദ്യം തയാറാക്കിയ ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ സ്വദേശി ചുണ്ടങ്ങകരയില്‍ ബാബുവിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ചെമ്മണ്ണാര്‍ സ്വദേശി ചെമ്പേരിയില്‍ ബാബു ഓടി രക്ഷപെട്ടു. ചതുരംഗപാറയില്‍ ബാബുവിന്റെ സ്ഥലത്തുനിന്നാണ് വന്‍തോതില്‍ കോടയും വ്യാജമദ്യവും പിടികൂടിയത്. രണ്ട് ജാറുകളിലായി സൂക്ഷിച്ചിരുന്ന കോട എക്‌സൈസ് സംഘം നശിപ്പിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിജയകുമാറും സംഘവുമാണ് പരിശോധന നടത്തിയത്. പിടിയിലായയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






