കട്ടപ്പന ഐക്യ കണ്‍വന്‍ഷന്‍ 4ന്
കട്ടപ്പന ഐക്യ കണ്‍വന്‍ഷന്‍ 4ന്

ഇടുക്കി: കട്ടപ്പന ഐക്യ കണ്‍വന്‍ഷന്‍ 4ന് വൈകിട്ട് 6 മുതല്‍ 9 വരെ കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ നടക്കും. പ്രഭാഷകന്‍ ബ്രദര്‍ ഷാജി പാപ്പച്ചന്‍ പുനലൂര്‍ മുഖ്യസന്ദേശം നല്‍കും. കട്ടപ്പനയിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളായ സിഎസ്‌ഐ, ബ്രദറന്‍, മാര്‍ത്തോമ്മ, ഓര്‍ത്തഡോക്‌സ്, യാക്കോബായ, പവര്‍ ഇന്‍ ജീസസ്, ബിലീവേഴ്സ് ചര്‍ച്ച്, വിവിധ പെന്തക്കോസ്ത് സഭകള്‍ കൂടാതെ ക്രിസ്തീയ സംഘടനകളായ ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ, ഗിഡിയന്‍സ് ഇന്റര്‍നാഷണല്‍, ഹൈറേഞ്ച് പാസ്റ്റേഴ്സ് ഫെലോഷിപ്പ് എന്നിവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കും. 'ഒത്തൊരുമയുടെ മനോഹാരിത്'' എന്ന ആപ്തവാക്യത്തെ അടിസ്ഥാനമാക്കിയാണ് കണ്‍വന്‍ഷന്‍ നടത്തുന്നത്. ക്രിസ്തീയ ഭക്തി ഗായകരായ ഇമ്മാനുവേല്‍ ഹെന്‍ട്രിയും ശ്രുതി ഇമ്മാനുവേലുമാണ് ഗാനശ്രുശ്രൂഷകര്‍. ലോകരക്ഷിതാവായ യേശുക്രിസ്തുവിന്റെ സത്യസുവിശേഷം എല്ലാ ഹൃദയങ്ങളിലും എത്തിക്കുക, സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുക, അക്രമം, അനീതി, അഴിമതി എന്നിവയെ ചെറുക്കുക, സാമൂഹ്യ ഐക്യം ഊട്ടി ഉറപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഐക്യകണ്‍വന്‍ഷന്‍ ചെയര്‍മാന്‍ റവ.ഡോ.ബിനോയ് പി.ജേക്കബ്, സെക്രട്ടറി ബ്ര. തോമസ് മാത്യു, ബ്ര. വിന്‍സന്റ് തോമസ്, വി എസ് വര്‍ഗീസ്, റവ. ജിതിന്‍ വര്‍ഗീസ്, പാസ്റ്റര്‍ യു എ സണ്ണി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






