മൂന്നാര്‍ ടൗണില്‍ അനധികൃത പാര്‍ക്കിങ് രൂക്ഷം: പരാതിയുമായി ചുമട്ടുതൊഴിലാളികള്‍
മൂന്നാര്‍ ടൗണില്‍ അനധികൃത പാര്‍ക്കിങ് രൂക്ഷം: പരാതിയുമായി ചുമട്ടുതൊഴിലാളികള്‍

ഇടുക്കി: മൂന്നാര്‍ ടൗണില്‍ ഫ്രൂട്ട്സ് മാര്‍ക്കറ്റിനുസമീപം വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ചുമട്ടുതൊഴിലാളികള്‍ക്കും ബുദ്ധിമുട്ടാകുന്നു. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ അലക്ഷ്യമായി വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതായാണ് പരാതി. ചുമട്ടുതൊഴിലാളികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ചരക്ക് വാഹനങ്ങള്‍ നിര്‍ത്താനോ ലോഡ് ഇറക്കാനോ കഴിയാത്ത സ്ഥിതി. പകല്‍സമയങ്ങളില്‍ നിരവധി വാഹനങ്ങളാണ് ഇവിടെ തോന്നുംപടി പാര്‍ക്ക് ചെയ്യുന്നത്. ഇത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ഫ്രൂട്ട്സ് മാര്‍ക്കറ്റിനുസമീപം റോഡിലേക്കിറക്കിയാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ചുമട്ടുതൊഴിലാളികള്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. ടൗണിലും പരിസരപ്രദേശങ്ങളിലും ആവശ്യത്തിന് പാര്‍ക്കിങ് സൗകര്യമില്ലാത്തതാണ് പ്രധാന വെല്ലുവിളി. അനധികൃത പാര്‍ക്കിങ് തടയാന്‍ പൊലീസും പഞ്ചായത്തും അടിയന്തരമായി ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
What's Your Reaction?






