കനത്തമഴയില്‍ വണ്ടന്‍മേട് മേഖലകളില്‍ വ്യാപകനാശം: സംസ്ഥാനപാതയില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസം: വീട് അപകടാവസ്ഥയില്‍: ശാസ്താനടയില്‍ 80 വീടുകളില്‍ വെള്ളം കയറി
കനത്തമഴയില്‍ വണ്ടന്‍മേട് മേഖലകളില്‍ വ്യാപകനാശം: സംസ്ഥാനപാതയില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസം: വീട് അപകടാവസ്ഥയില്‍: ശാസ്താനടയില്‍ 80 വീടുകളില്‍ വെള്ളം കയറി
ഇടുക്കി: കനത്തമഴയില്‍ പുറ്റടി ശങ്കുരുണ്ടാന്‍ വാലുമേട് ഭാഗത്ത് മണ്ണിടിഞ്ഞ് കുമളി- മൂന്നാര്‍ സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ വീടും അപകടാവസ്ഥയിലായി. രാത്രി ഒന്നോടെയാണ് മണ്ണും കല്ലും മരങ്ങളും റോഡിലേക്ക് പതിച്ചത്. കുരിശുമലയ്ക്കുസമീപവും മണ്ണിടിച്ചിലുണ്ടായി. റോഡിന്റെ മുകള്‍ഭാഗത്ത് താമസിക്കുന്ന കൊച്ചുകോയിപ്പറമ്പില്‍ ബിനോയിയുടെ വീടാണ് അപകടാവസ്ഥയിലായത്. മണ്ണിടിച്ചിലുണ്ടായ സമയം സംസ്ഥാനപാതയില്‍ വാഹനങ്ങളില്ലായിരുന്നത് അപകടം ഒഴിവാക്കി.
അണക്കര സെന്റ് തോമസ് പള്ളിയുടെ എതിര്‍വശത്തുള്ള സാന്തോം സെന്ററിന്റെ സംരക്ഷണഭിത്തിയും നിലംപൊത്തി. കുമളി നാലാംമൈലിലും റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പിന്നീട് മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.
വണ്ടന്‍മേട് പഞ്ചായത്തിലെ ശാസ്തനട പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് 80ലേറെ വീടുകളില്‍ വെള്ളം കയറി. നാട്ടുകാരും ജനപ്രതിനിധികളുംചേര്‍ന്ന് വീടുകളില്‍ അടിഞ്ഞുകൂടിയ ചെളി നീക്കുകയാണ്. കുമളിയില്‍ വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
What's Your Reaction?

