ഇടുക്കി രൂപതാ ബൈബിൾ കൺവെൻഷൻ 21 മുതൽ ഇരട്ടയാർ സെന്റ് തോമസ് പള്ളിയിൽ

ഇടുക്കി രൂപതാ ബൈബിൾ കൺവെൻഷൻ 21 മുതൽ ഇരട്ടയാർ സെന്റ് തോമസ് പള്ളിയിൽ

Feb 18, 2024 - 23:31
Jul 9, 2024 - 23:40
 0
ഇടുക്കി രൂപതാ ബൈബിൾ കൺവെൻഷൻ 21 മുതൽ ഇരട്ടയാർ സെന്റ് തോമസ് പള്ളിയിൽ
This is the title of the web page

ഇടുക്കി: ഇടുക്കി രൂപതാ ബൈബിൾ കൺവെൻഷൻ
'കൃപാഭിഷേകം-24' ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ 21 മുതൽ 25 വരെ നടക്കുമെന്ന് രൂപത വികാരി ജനറൽ മോൺ. ജോസ് കരിവേലിക്കൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 4.30 മുതൽ രാത്രി 9.30 വരെ നടക്കുന്ന കൺവെൻഷന് അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡോമിനിക് വാളന്മനാൽ നേത്യത്വം നൽകും. 21ന് വൈകുന്നേരം 4.30 ന് ആരംഭിക്കുന്ന കൺവെൻഷൻ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ വിശുദ്ധ കുർബാന അർപ്പിച്ച് ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിനു ഭദ്രാവതി രൂപതാ മെത്രാൻ മാർ ജോസഫ് അരുമച്ചാടത്ത്, കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തികണ്ടത്തിൽ, സീറോ മലബാർ കൂരിയ മെത്രാൻ മാർ സെബാസ്‌റ്റ്യൻ വാണിയപുരയ്ക്കൽ എന്നിവർ വി. കുർബാന അർപ്പിച്ച് സന്ദേശം നൽകും. എല്ലാ ദിവസവും വൈകുന്നേരം ആറു മുതൽ രാത്രി 9.30 വരെ ഡോമിനിക് അച്ചൻ നയിക്കുന്ന ദൈവവചന പ്രഘോഷണവും, കൃപഭിഷേക ശുശ്രുഷ, വിടുതൽ ശുശ്രുഷ, ദിവ്യകാരുണ്യ ആരാധന എന്നിവയും ഉണ്ടായിരിക്കും. കൺവെൻഷൻ ദിവസങ്ങളിൽ സ്പിരിച്ചൽ ഷെയറിങ്ങിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
കൺവെൻഷന്റെ നടത്തിപ്പിനായി ഇടുക്കി രൂപതാ മെത്രാൻ മാർ. ജോൺ നെല്ലിക്കുന്നേൽ രക്ഷാധികാരിയായും, മോൺ.ജോസ് പ്ലാച്ചിക്കൽ, മോൺ.അബ്രഹാം പുറയാറ്റ്, മോൺ.ജോസ് കരിവേലിക്കൽ, ഫാ. തോമസ് മണിയാട്ട് (വെള്ളയാംകുടി ഫൊറോനാ വികാരി),ഫാ. ജോസ് മാറാട്ടിൽ,(തങ്കമണി ഫൊറോനാ വികാരി), ഫാ. ജെയിംസ് ശൗര്യാംകുഴി (നെടുംകണ്ടം ഫൊറോനാ വികാരി) എന്നിവർ സഹരക്ഷാധികാരികളായും , ഫാ. ജിതിൻ പാറയ്ക്കൽ,ഫാ . അമൽ ഞാവള്ളിക്കുന്നേൽ, സൽജു മുറിയായ്ക്കൽ എന്നിവർ ജനറൽ കൺവീനർമാരായും ജോസ് പടലോടിയിൽ, മാത്യു കൈപ്പയിൽ, ബെന്നി കൈപ്പകശ്ശേരിൽ, ജിൻസൺ പുളിയംകുന്നേൽ, റെജി എലിപ്പുലിക്കാട്ട്, എം. വി ജോർജ്ജുകുട്ടി എന്നിവർ ജോയിന്റ് കൺവീനർമാരായും 150 അംഗ സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഇടുക്കി രൂപതയുടെ വിവിധ ഇടവകകളിൽ നിന്നെത്തുന്ന പതിനായിരത്തോളം ആളുകൾക്ക് പങ്കെടുക്കാവുന്നരീതിയിൽ വിപുലമായ പന്തലും അനുബന്ധ സൗകര്യങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത് . കൺവെൻഷനിൽ പങ്കെടുക്കുവാൻ എത്തുന്ന രോഗികൾക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൺവെൻഷൻ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങി പോകുന്നതിനായി തങ്കമണി, തോപ്രാംകുടി, കട്ടപ്പന, ബഥേൽ, നെടുംകണ്ടം, വാഴവര, ചെമ്പകപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രത്യേക വാഹന സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ കൺവെൻഷൻ കൺവീനർമാരായ
സൽജു മുറിയായ്ക്കൽ, മാത്യു കൈപ്പയിൽ തുടങ്ങിയവരും പങ്കെടുത്തു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow