നെടുങ്കണ്ടത്ത് ബസിന്റെ ചക്രം കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ വയോധികയുടെ വലതുകാല്‍ മുറിച്ചുമാറ്റി

നെടുങ്കണ്ടത്ത് ബസിന്റെ ചക്രം കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ വയോധികയുടെ വലതുകാല്‍ മുറിച്ചുമാറ്റി

Jun 27, 2025 - 18:28
 0
നെടുങ്കണ്ടത്ത് ബസിന്റെ ചക്രം കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ വയോധികയുടെ വലതുകാല്‍ മുറിച്ചുമാറ്റി
This is the title of the web page

ഇടുക്കി: നെടുങ്കണ്ടത്ത് സ്വകാര്യ ബസ് കയറുന്നതിനിടെ റോഡിലേക്ക് വീഴുകയും പിന്‍ചക്രം കയറിയിറങ്ങി ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത വയോധികയുടെ വലതുകാല്‍ മുട്ടിനുമുകളില്‍ വച്ച് മുറിച്ചുമാറ്റി. കായംകുളം വടുതല വീട്ടില്‍ ശാന്തമ്മയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. 24ന് ഉച്ചകഴിഞ്ഞ് നെടുങ്കണ്ടം പടിഞ്ഞാറെക്കവലയിലാണ് അപകടം. മുന്‍വാതിലിലൂടെ കയറുന്നതിനിടെ ബസ് മുമ്പോട്ടെടുത്തതോടെ ശാന്തമ്മ റോഡിലേക്ക് വീഴുകയായിരുന്നു. ബസിന്റെ പിന്‍ചക്രം കാലിലൂടെ കയറിയിറങ്ങി. നെടുങ്കണ്ടം താലൂക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം വീട്ടമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നെടുങ്കണ്ടം കല്ലാര്‍ സ്വദേശിനിയായ ഇവര്‍ വര്‍ഷങ്ങളായി കായംകുളത്താണ് താമസിക്കുന്നത്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow