സംസ്ഥാന സ്‌കൂള്‍ കായികമേള: ജില്ലയിലെ കായികതാരങ്ങള്‍ക്കായി 21, 22 തീയതികളില്‍ നെടുങ്കണ്ടത്ത് പരിശീലന ക്യാമ്പ് നടക്കും

സംസ്ഥാന സ്‌കൂള്‍ കായികമേള: ജില്ലയിലെ കായികതാരങ്ങള്‍ക്കായി 21, 22 തീയതികളില്‍ നെടുങ്കണ്ടത്ത് പരിശീലന ക്യാമ്പ് നടക്കും

Oct 16, 2026 - 17:24
 0
സംസ്ഥാന സ്‌കൂള്‍ കായികമേള: ജില്ലയിലെ കായികതാരങ്ങള്‍ക്കായി 21, 22 തീയതികളില്‍ നെടുങ്കണ്ടത്ത് പരിശീലന ക്യാമ്പ് നടക്കും
This is the title of the web page

ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് യോഗ്യത നേടിയ ജില്ലയിലെ കായികതാരങ്ങള്‍ക്ക് പരിശീലന ക്യാമ്പ് 21, 22 തീയതികളില്‍ നെടുങ്കണ്ടത്ത് നടക്കും. ജില്ലാ കായികമേളയില്‍ വിവിധ ഇനങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ഥികള്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് ഒരുക്കുന്നത്. ജില്ലയിലെ കായികതാരങ്ങളെ ഏകോപിപ്പിച്ച് സംസ്ഥാന തലത്തില്‍ മികച്ച നേട്ടം കൈവരിക്കാന്‍ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. വിവിധ കായിക ഇനങ്ങളിലെ പ്രഗത്ഭരായ പരിശീലകര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് താമസവും ഭക്ഷണവും സൗജന്യമായിരിക്കും. ഒപ്പം കായികതാരങ്ങള്‍ക്ക് ജേഴ്‌സിയും വിതരണം ചെയ്യും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow