കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കട്ടപ്പന ഏരിയ സമ്മേളനം നടത്തി

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കട്ടപ്പന ഏരിയ സമ്മേളനം നടത്തി

Oct 16, 2026 - 17:09
 0
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കട്ടപ്പന ഏരിയ സമ്മേളനം നടത്തി
This is the title of the web page

ഇടുക്കി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കട്ടപ്പന ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ജോസ് വര്‍ഗീസ് ഉദ്ഘാടനംചെയ്തു. കട്ടപ്പന ടൗണിലെ ഷോപ്പ് സൈറ്റുകള്‍ക്ക് ഉപാധിരഹിത പട്ടയം അനുവദിക്കുക, ജില്ലയില്‍ അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും അടിയന്തരമായി പട്ടയം വിതരണം ചെയ്യുക, ഇടുക്കി ജില്ലയില്‍ മണല്‍, കല്ല്, മെറ്റല്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവും അമിതവിലയും പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള പ്രമേയങ്ങള്‍ സമ്മേളനം പാസാക്കി. അഭിലാഷ് മാത്യു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സാജന്‍ കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ നൗഷാദ് ആലുമ്മൂട്ടില്‍, ഏരിയ സെക്രട്ടറി മജീഷ് ജേക്കബ് എന്നിവര്‍ സംസാരിച്ചു. അഭിലാഷ് മാത്യു (പ്രസിഡന്റ്), മജീഷ് ജേക്കബ് (സെക്രട്ടറി), അല്‍വിന്‍ തോമസ് (ട്രഷറര്‍), എം ആര്‍ അയ്യപ്പന്‍കുട്ടി, ശോഭന അപ്പു (വൈസ് പ്രസിഡന്റുമാര്‍), ഷിനോജ് ജി എസ്, അനില്‍ ചെമ്പന്‍പുരയിടം (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow