വണ്ടിപ്പെരിയാറില് നാല് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്
വണ്ടിപ്പെരിയാറില് നാല് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്
ഇടുക്കി: വണ്ടിപ്പെരിയാറില് നാല് വയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ച കേസില് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മ്ലാമല സ്വദേശി മലയന് എന്ന് വിളിക്കുന്ന സുബയ്യയാണ് പിടിയിലായത്. ഇയാളെ പീരുമേട് കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു. മ്ലാമല എസ്റ്റേറ്റ് ലയത്തിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കള് ജോലിക്ക് പോയിരുന്നതിനാല് വല്യമ്മയുടെ സംരക്ഷണയിലാണ് കുട്ടി കഴിഞ്ഞിരുന്നത്. സമീപത്തെ വീടുകളില് പോകാറുള്ള കുട്ടി അയല്വാസിയായ സുബയ്യയുടെ വീട്ടിലെത്തിയപ്പോഴാണ് അതിക്രമം ഉണ്ടായത്. പ്രതി അരഞ്ഞാണം ഊരിയെടുക്കാന് ശ്രമിച്ചതായി കുട്ടി പറഞ്ഞതിനെ തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള് പിടിയിലായത്. കുട്ടിയെ കൗണ്സിലിങ്ങിന് വിധേയമാക്കി കൂടുതല് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. കുമളി സിഐ ജയന് ബി, എസ്ഐമാരായ അക്ബര് സാദത്ത്, ജയ് ജോണ് വര്ഗീസ്, എഎസ്ഐ സന്തോഷ്, സിപിഒ രാഹുല് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
What's Your Reaction?