സിപിഐ എം ഹര്‍ത്താല്‍ കുമളി മേഖലയില്‍ പൂര്‍ണം

സിപിഐ എം ഹര്‍ത്താല്‍ കുമളി മേഖലയില്‍ പൂര്‍ണം

Oct 16, 2026 - 16:02
 0
സിപിഐ എം ഹര്‍ത്താല്‍ കുമളി മേഖലയില്‍ പൂര്‍ണം
This is the title of the web page

ഇുക്കി: ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം നടത്തിയ ഹര്‍ത്താല്‍ കുമളി, ചക്കുപള്ളം, അണക്കര, വണ്ടന്‍മേട് മേഖലകളില്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. കെഎസ്ആര്‍ടിസി ഒന്നിടവിട്ട് സര്‍വീസ് നടത്തി. അപൂര്‍വമായി മാത്രമാണ് സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയത്. ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിച്ചില്ല. മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നു. ഹോട്ടലുകള്‍ അടഞ്ഞുകിടന്നത് വിദേശികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ ബാധിച്ചു. കുമളി ടൗണില്‍ ക്ഷേത്രത്തിനുസമീപം വര്‍ക്കല സ്വദേശികള്‍ സഞ്ചരിച്ച കാര്‍ സമരാനുകൂലികള്‍ തടഞ്ഞു. കാര്‍ മുമ്പോട്ടെടുത്തതിനെ തുടര്‍ന്ന് ഒട്ടകത്തലമേട് സ്വദേശിയായ രാജീവിന്റെ കാലിലൂടെ വാഹനം കയറിയിറങ്ങി പരിക്കേറ്റു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇരു കൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow