ജില്ലാ കായികമേള: ട്രിപ്പിള് ജമ്പില് തുടര്ച്ചയായ നാലാം സ്വര്ണവുമായി സെന ആന് ഷിജോ
ജില്ലാ കായികമേള: ട്രിപ്പിള് ജമ്പില് തുടര്ച്ചയായ നാലാം സ്വര്ണവുമായി സെന ആന് ഷിജോ
ഇടുക്കി: ജില്ലാ കായിക മേളയില് ട്രിപ്പിള് ജമ്പില് തുടര്ച്ചയായ നാലാം തവണയും സ്വര്ണം നേടി സെന ആന് ഷിജോ. മുരിക്കാശ്ശേരി എസ്എംജിഎച്ച്എസിലെ പ്ലസ്ടു വിദ്യാര്ഥിനിയായ സെന ചിട്ടയായ പരിശീലനത്തിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ശക്തമായ മത്സരത്തിലുടനീളം മേല്ക്കൈ നിലനിര്ത്തിയാണ് ഇടുക്കിയുടെ ഈ മിടുക്കി സ്വര്ണം ചാടിയെടുത്തത്. ജൂനിയര് തലം മുതല് മികച്ച പ്രകടനം തുടരുന്ന സെന ആന് ഷിജോ, ഇനി വരാനിരിക്കുന്ന സംസ്ഥാന കായിക മേളയില് ഇടുക്കിക്കായി മെഡല് നേടാനുള്ള പരിശ്രമത്തിലാണ്.
What's Your Reaction?