കാട്ടാന ആക്രമണം: റവന്യു മന്ത്രിയുടെ പരാമര്‍ശം അടിസ്ഥാനരഹിതമെന്ന് ശാന്തന്‍പാറ പഞ്ചായത്ത് ഭരണസമിതി

കാട്ടാന ആക്രമണം: റവന്യു മന്ത്രിയുടെ പരാമര്‍ശം അടിസ്ഥാനരഹിതമെന്ന് ശാന്തന്‍പാറ പഞ്ചായത്ത് ഭരണസമിതി

Oct 16, 2026 - 15:09
 0
കാട്ടാന ആക്രമണം: റവന്യു മന്ത്രിയുടെ പരാമര്‍ശം അടിസ്ഥാനരഹിതമെന്ന് ശാന്തന്‍പാറ പഞ്ചായത്ത് ഭരണസമിതി
This is the title of the web page

ഇടുക്കി: പന്തടികളത്ത് കാട്ടാന ആക്രമണത്തില്‍ വിജയന്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ റവന്യു മന്ത്രി നടത്തിയ പരാമര്‍ശം അടിസ്ഥാനരഹിതമെന്ന് ശാന്തന്‍പാറ പഞ്ചായത്ത് ഭരണസമിതി. വിജയന്റെ മൃതദേഹം എടുക്കാന്‍ സമ്മതിക്കാതെ സമരം ചെയ്ത ജനങ്ങള്‍ക്കൊപ്പംനിന്ന് പഞ്ചായത്തിലെ ഫെന്‍സിങ്ങുകള്‍ നീക്കം ചെയ്യണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടെന്ന മന്ത്രിയുടെ ആരോപണമാണ് ഭരണസമിതി തള്ളിയത്.
അക്രമകാരിയായ കാട്ടാനയെ പിടികൂടി മാറ്റുക, ഉന്നതിക്കു ചുറ്റുമുള്ള ഫെന്‍സിങ് പുനഃക്രമീകരിച്ച് സുരക്ഷ ഉറപ്പാക്കുക, കൊല്ലപ്പെട്ട വിജയന്റെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുക, ഉന്നതിയോട് ചേര്‍ന്ന് അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫെന്‍സിങ് നീക്കം ചെയ്യുക എന്നിവയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ് വ്യക്തമാക്കി. കൃഷിയുടെയും തൊഴിലാളികളുടെയും തോട്ടമുടമകളുടെയും സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഫെന്‍സിങ്ങുകള്‍ മാറ്റണമെന്ന ആവശ്യത്തെ ഭരണസമിതി പിന്തുണയ്ക്കുന്നില്ലെന്നും അവര്‍ അറിയിച്ചു. ഉടുമ്പന്‍ചോല മണ്ഡല പരിധിയിലാണ് സംഭവം നടന്നതെങ്കിലും എംഎല്‍എ സ്ഥലത്തെത്താത്തതിനെ തുടര്‍ന്ന് ദേവികുളം എംഎല്‍എ എഫ് രാജയുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നതെന്നും വനംവകുപ്പ് എഴുതി നല്‍കിയ തീരുമാനങ്ങള്‍ ഊരുകൂട്ടം മൂപ്പന് കൈമാറിയതായും പ്രതിഷേധസമയത്ത് മാധ്യമങ്ങളോട് ഇതേ കാര്യങ്ങളാണ് വ്യക്തമാക്കിയതെന്നും ഭരണസമിതി അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow