മൂന്നാറില്‍ പ്ലസ്ടു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച 2 പേര്‍ പടിയില്‍ 

മൂന്നാറില്‍ പ്ലസ്ടു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച 2 പേര്‍ പടിയില്‍ 

Jun 20, 2026 - 15:31
 0
മൂന്നാറില്‍ പ്ലസ്ടു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച 2 പേര്‍ പടിയില്‍ 
This is the title of the web page

ഇടുക്കി: മൂന്നാറില്‍ പ്ലസ്ടു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടൈക്കനാല്‍ സ്വദേശിയായ ബി സുരേഷ് (21), പ്രായപൂര്‍ത്തിയാകാത്ത ഒരു സുഹൃത്തിനെയുമാണ് മൂന്നാര്‍ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 15നാണ് സംഭവം. ഇന്‍സ്റ്റഗ്രാം വഴി വിദ്യാര്‍ത്ഥിനിയുമായി പരിചയപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്ത സുരേഷ് മൂന്നാറിലെ ഒരുസ്വകാര്യ ലോഡ്ജില്‍ എത്താന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. തനിക്കൊപ്പം ഒരു സുഹൃത്തും ഉണ്ടാകുമെന്നും മറ്റൊരു കൂട്ടുകാരിയെയും കൂട്ടി വരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സ്‌കൂളില്‍ പോയ ശേഷം രണ്ട് വിദ്യാര്‍ഥിനികളും വൈകുനേരം മൂന്നാറിലെത്തി. യുവാക്കളെ കണ്ടുമുട്ടിയശേഷം സ്‌കൂള്‍ യൂണിഫോം മാറി ഇവര്‍ പ്രതികള്‍ക്കൊപ്പം ലോഡ്ജിലെത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം മൂന്നാര്‍ ഡിവൈഎസ്പി എസ് ചന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow