മൂന്നാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
മൂന്നാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
ഇടുക്കി: കുണ്ടറ സ്വദേശിയായ യുവാവിനെ മൂന്നാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പുഴ സ്വദേശി എസ് സുനിലിന്റെ മൃതദേഹമാണ് കണ്ടത്. മൂന്നാര്‍ മാര്‍ക്കറ്റിനുസമീപം ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കുണ്ടറയില്‍നിന്നും എട്ട് വര്‍ഷം മുമ്പ് വീട് വീട്ടിറങ്ങി മൂന്നാറിലെത്തിയ യുവാവ് വിവിധ ജോലികള്‍ ചെയ്തു വന്നിരുന്നു. ഇയാള്‍ സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചതിനുശേഷം മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
What's Your Reaction?