ഇഎസ്എ കരട് വിജ്ഞാപനത്തില്‍ ആക്ഷേപങ്ങള്‍ അറിയിക്കാനുള്ള അവകാശം ജനങ്ങള്‍ വിനിയോഗിക്കണം: കര്‍ഷക സംഘടനകള്‍
ഇഎസ്എ കരട് വിജ്ഞാപനത്തില്‍ ആക്ഷേപങ്ങള്‍ അറിയിക്കാനുള്ള അവകാശം ജനങ്ങള്‍ വിനിയോഗിക്കണം: കര്‍ഷക സംഘടനകള്‍
ഇടുക്കി: ഇഎസ്എയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തില്‍ ആക്ഷേപങ്ങള്‍ അറിയിക്കാനുള്ള അവകാശം ജനങ്ങള്‍ വിനിയോഗിക്കണമെന്ന് വിവിധ സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ അത് മലയോര മേഖലയിലെ കാര്‍ഷിക ജീവിതത്തെ പ്രതികൂലമായി ബാധിക്കും. മാധവ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ടത്തെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കിയത്. ആഗോള വ്യവസായ രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും കാര്‍ബണ്‍ ഫണ്ട് നേടിയെടുക്കാനുമാണ് പശ്ചിമഘട്ടത്തെ ലോകപൈതൃക പദവിയില്‍ ഉള്‍പ്പെടുത്തി ഇഎസ്എ ആക്കാന്‍ ശ്രമിക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം. ഈ നീക്കം പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെയും കൃഷിയെയും തകിടം മറിക്കും. ഇതിനകം ഉയര്‍ന്നുവന്ന ശക്തമായ ജനരോഷമാണ് അന്തിമ വിജ്ഞാപനത്തിലേക്ക് കടക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ പിന്തിരിപ്പിച്ചതും ആറോളം കരട് വിജ്ഞാപനങ്ങള്‍ മാറിമാറി ഇറക്കാന്‍ ഇടയാക്കിയതും. ഇതിനെതിരെ സര്‍ക്കാരുകള്‍ക്കും സംഘടനകള്‍ക്കും മാത്രമല്ല, സാധാരണ പൗരന്മാര്‍ക്കും പരാതി നല്‍കാന്‍ അവകാശമുണ്ടെന്ന കാര്യം പലരും തിരിച്ചറിയുന്നില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ജനരോഷം പരിഗണിച്ച് മാറിമാറിവന്ന സര്‍ക്കാരുകള്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും, നിര്‍ണായകമായ പല മേഖലകളും ഇപ്പോഴും ആശങ്കയുടെ നിഴലിലാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ കര്‍ഷക സംഘടനാ ഭാരവാഹികളായ ജോണ്‍സണ്‍ കൊച്ചുപറമ്പില്‍, സിബി കിഴക്കേമുറി, സജീവ് ആര്‍ നായര്‍, യൂനിസ് സിദ്ധിക്, എം ജെ മാത്യു എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?