കേരള യൂത്ത് ഫ്രണ്ട് ജേക്കബ് ജില്ലാ പ്രതിനിധി സമ്മേളനം
കേരള യൂത്ത് ഫ്രണ്ട് ജേക്കബ് ജില്ലാ പ്രതിനിധി സമ്മേളനം

ഇടുക്കി: കേരള യൂത്ത് ഫ്രണ്ട് ജേക്കബ് ജില്ലാ പ്രതിനിധി സമ്മേളനം ചെറുതോണിയില്‍ സംസ്ഥാന പ്രസിഡന്റ് സാജന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ലഹരി മാഫിയകള്‍ക്കെതിരെ യുവജനങ്ങളും നാട്ടുകാരും ഒരുമിച്ച് പോരാടണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബിനു പെരുമന അധ്യക്ഷനായി. കേരളാ കോണ്‍ഗ്രസ് ജേക്കബ് ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് സാം ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് സിബിച്ചന്‍ മനയ്ക്കല്‍, ജില്ലാ സെക്രട്ടറി ഔസേപ്പച്ചന്‍ ഇടക്കുളം, ജോബിന്‍ ചേന്നാട്ടുമറ്റം എന്നിവര്‍ സംസാരിച്ചു
What's Your Reaction?






