മൊസൈക്ക് ഇന്ത്യ ഏലം കര്‍ഷകസംഗമവും പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണവും കട്ടപ്പനയില്‍ നടത്തി
മൊസൈക്ക് ഇന്ത്യ ഏലം കര്‍ഷകസംഗമവും പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണവും കട്ടപ്പനയില്‍ നടത്തി
ഇടുക്കി: പ്രമുഖ കാര്‍ഷിക പോഷക ഉല്‍പ്പന്ന നിര്‍മാതാക്കളായ മൊസൈക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ജില്ലയിലെ ഏലം കര്‍ഷകര്‍ക്കായി കാര്‍ഡമം പ്ലാന്റേഴ്‌സ് മീറ്റ് കട്ടപ്പനയില്‍ നടത്തി. റൂട്ട് ആന്‍ഡ് ഷൂട്ട് അഗ്രി സൊല്യൂഷന്‍സിന്റെ സഹകരണത്തോടെയാണ് പരിപാടി നടന്നത്. സംഗമത്തിന്റെ ഭാഗമായി ഇടുക്കിയിലെ കാര്‍ഷിക മേഖലയ്ക്ക് ഗുണകരമാകുന്ന പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിങ്ങും റീലോഞ്ചിങ്ങും നടന്നു. പ്രകൃതിദത്തമായ പൊട്ടാസ്യം, മഗ്‌നീഷ്യം, സള്‍ഫര്‍ എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ള മൊസൈക്കിന്റെ കെ-മാഗ് എന്ന വളത്തിന്റെ റീലോഞ്ചിങ്ങും റിനോവസ് എന്ന പുതിയ ബയോളജിക്കല്‍ ഉല്‍പ്പന്നത്തിന്റെ അവതരണവുമാണ് പ്രധാനമായും നടന്നത്. കര്‍ഷകര്‍ക്ക് ആധുനിക കൃഷിരീതികളും മികച്ച വിളവിന് സഹായിക്കുന്ന പോഷക ഉല്‍പ്പന്നങ്ങളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്. മൊസൈക്ക് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ റോബിന്‍ എഡ്വിന്‍, സെയില്‍സ് ഡയറക്ടര്‍ മനീഷ് ഗുപ്ത, റീജിയണല്‍ മാനേജര്‍ വൈശാഖ് മുരളി, അഗ്രോണമിസ്റ്റ് ജയരാജ്, സെയില്‍സ് മാനേജര്‍ തന്‍വീര്‍, അഗ്രോ മാനുവേഴ്‌സ് മാനേജിങ് ഡയറക്ടര്‍ അനില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?