ഈട്ടിത്തോപ്പ് ഹോമിയോ ഡിസ്‌പെന്‍സറി സംരക്ഷണ സമിതിയുടെ സമരം തുടരുന്നു: എല്‍ഡിഎഫ് പഞ്ചായത്തംഗങ്ങള്‍ നിരാഹാരമനുഷ്ഠിക്കുന്നു
ഈട്ടിത്തോപ്പ് ഹോമിയോ ഡിസ്‌പെന്‍സറി സംരക്ഷണ സമിതിയുടെ സമരം തുടരുന്നു: എല്‍ഡിഎഫ് പഞ്ചായത്തംഗങ്ങള്‍ നിരാഹാരമനുഷ്ഠിക്കുന്നു
ഇടുക്കി: ഗവ. ഹോമിയോ ഡിസ്പെന്‍സറി മാറ്റിയ നടപടിയില്‍ ഈട്ടിത്തോപ്പ് ഹോമിയോ ഡിസ്‌പെന്‍സറി സംരക്ഷണ സമിതി ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ആരംഭിച്ച റിലേ നിരാഹാര സമരം രണ്ടാംദിവസത്തിലേക്ക് കടന്നു. എല്‍ഡിഎഫ് പഞ്ചായത്തംഗങ്ങളായ ജിഷാ ഷാജി, ആനന്ദ് സുനില്‍കുമാര്‍, രാജി ഹരികുമാര്‍, മിനി പ്രിന്‍സ്, ലാലച്ചന്‍ വെള്ളക്കട, ടി കെ അപ്പുക്കുട്ടന്‍ എന്നിവര്‍ നിരാഹാര സമരം തുടങ്ങി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി രണ്ടാംദിവസത്തെ സമരം ഉദ്ഘാടനംചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി മുഖ്യപ്രഭാഷണം നടത്തി. സമിതി ചെയര്‍മാന്‍ ശ്രീകാന്ത് പേങ്ങാട്ടുതെക്കേല്‍, ഭാരവാഹികളായ രാജന്‍ വെള്ളാപ്പള്ളില്‍, വിനീത് വിജയന്‍, ബെന്നി കുഴികോടിയില്‍, മധു പുന്നയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?