കട്ടപ്പനയിൽ ഭിന്നശേഷിക്കാർക്കായുള്ള സഹായ ഉപകരണങ്ങളുടെ വിതരണം നടന്നു
കട്ടപ്പനയിൽ ഭിന്നശേഷിക്കാർക്കായുള്ള സഹായ ഉപകരണങ്ങളുടെ വിതരണം നടന്നു

ഇടുക്കി : കട്ടപ്പന വൊസാർഡിൻ്റെ ആഭിമുഖ്യത്തിൽ കാരിത്താസ് ഇൻഡ്യ വഴി വൊസാപ് നൽകിയ ഭിന്നശേഷിക്കാർക്കായുള്ള സഹായ ഉപകരണങ്ങളുടെ വിതരണം കട്ടപ്പന വൊസാർഡ് ഹാളിൽ നടന്നു. കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ബീനാ ടോമി പരിപാടി ഉദ്ഘാടനം ചെയ്തു .ആം സ്ക്രെച്ചസ്, എൽബോ സ്ക്രെച്ചസ്, വാക്കർ , സി പി ചെയർ തുടങ്ങിയ ഉപകരണങ്ങളാണ് ജില്ലയുടെ വിവിധ മേഖലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്ക് നല്കിയത്. വൊസാർഡ് ഡയറക്ടർ
ഡോ. ജോസ് ആൻ്റണി അധ്യക്ഷത വഹിച്ചു. ഡോ. ആൻഡ്രൂസ്, ജോളി ഡോമിനിക് , കെസിഡിഎ സെക്രട്ടറി സുരേഷ് മംഗലത്ത്, ചാക്കോച്ചൻ അമ്പാട്ട്' ആൻസി ,ശാലിനി തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






